Categories

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ആന്റിബയോട്ടിക് ഗുളികകൾ കൊണ്ട് ഒരു ചെറിയ പനി വന്നാൽ ‘വേഗം അസുഖം മാറാൻ ’ എന്ന പേരിൽ സ്വയംചികിത്സ നടത്തുന്നവരുണ്ട്. എന്നാൽ ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതൽ കരുത്തോടെ ആക്രമിക്കും.

ആന്റിബയോട്ടിക്

കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകൾ മൂലം രോഗാണുക്കൾക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കൾ മരുന്നുകളെക്കാൾ കരുത്തരാകുന്നു.

ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിന് ആന്റിബയോട്ടിക്കുകളെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം.

ഒരു കാരണവശാലും ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ഈ മരുന്നുകൾ ഉപയോഗിക്കരുത്. മുമ്പത്തെ കുറിപ്പടി കാണിച്ച് വാങ്ങിക്കുന്ന പ്രവണതയും നന്നല്ല. പലരോഗങ്ങളും ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ശേഷം പരിശോധിച്ചാൽ കണ്ടു പിടിക്കാൻ പറ്റണമെന്നില്ല. ഉദാ: മൂത്രത്തിലെ പഴുപ്പ്, മെനിഞ്ചൈറ്റിസ് എന്നിവ.

1. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

✅ജീവൻരക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. അവ പ നി മരുന്നുകളല്ല. പനിയും ജലദോഷവുമുണ്ടായാൽ ഉടനെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിച്ചു സ്വയം ചികിത്സ നടത്തരുത്.

✅ മ റ്റെന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ചില മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തനം ഉണ്ടാകാനിടയുണ്ട്.

✅ഉദാഹരണമായി വളരെ സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ ടെട്രാ െെസക്ലിൻ അന്റാസിഡുകളുടെ കൂടെയോ അയൺ ഗുളികകളുടെ ഒപ്പമോ കഴിക്കരുത്. ഇവ ടെട്രാെെസക്ലിന്റെ ആഗിരണത്തെ തടയും. മുൻപ് ആന്റിബയോട്ടിക്കുകളോട് അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടറുെട ശ്രദ്ധയിൽപ്പെടുത്താൻ മറക്കരുത്.

2. ആന്റിബയോട്ടിക് കോഴ്സ് പൂർത്തിയാക്കണമെന്നു പറയുന്നത് എന്ത്കൊണ്ട്?

✅ആന്റിബയോട്ടിക്കുകൾ കോഴ്സ് പൂർത്തിയാക്കിയില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കുമ്പോൾ ഫലപ്രദമായില്ലെന്നുവരാം. ആന്റിബയോട്ടിക്കിനെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

✅ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുമ്പോഴാണ് പലരും കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്കുവച്ചു മരുന്നുകൾ നിർത്തുന്നത്. ക്ഷയം പോലെ ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങളുടെ ചികിത്സ ഇടയ്ക്കുവച്ചു നിർത്തിയാൽ ഒരു മരുന്നും ഏൽക്കാത്ത മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയ പിറവിയെടുക്കും.

ആന്റിബയോട്ടിക്

3. കുട്ടികൾക്ക് ആന്റിബയോട്ടിക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  • സിറപ്പായോ, വെള്ളത്തിൽ ലയിച്ചുചേരുന്ന ടാബ്‌ലറ്റായോ വെള്ളം ചേർത്തു മിക്സ് ചെയ്തു നൽകേണ്ട ഡ്രൈ പൗഡർ രൂപത്തിലോ ആണ് ആന്റിബയോട്ടിക്കുകൾ ലഭ്യമായിട്ടുള്ളത്.വെള്ളം ചേർത്താൽ മരുന്നിന് കുപ്പിയിലെഴുതിയിരിക്കുന്ന ഉപയോഗിക്കാവുന്ന കാലാവധി ബാധകമല്ല. ഇത്ര ദിവസത്തിനകം ( മിക്കവാറും ഒരാഴ്ച) ഉപയോഗിച്ചിരിക്കണം എന്ന് അതിൽ എഴുതിയിരിക്കും. ഗുളികകൾക്ക് ഇത് ബാധകമല്ല.
  • മുതിർന്നവരുടേത് പോലെ തന്നെ കോഴ്സ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.
  •  ആന്റിബയോട്ടിക്കുകൾ കുട്ടികൾക്കു നൽകാറില്ല. ഉ ദാഹരണത്തിനു ടെട്രാെെസക്ലിൻ ഗുളികകൾ പല്ലിന്റെ വളർച്ചയെയും ഇനാമൽ രൂപീകരണത്തെയും ബാധിച്ചു പല്ലിനു കേടുണ്ടാകാൻ കാരണമാകും. എല്ലിന്റെ വളർച്ചയെയും പ്രതികൂലമായി ബാധിച്ചെന്നുവരാം.
  •  മുൻപാണോ ശേഷമാണോ മരുന്നു നൽകേണ്ടതെന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. കിടക്കുന്ന പൊസിഷനിൽ മരുന്നുകൾ നൽകരുത്. ഗുളികകൾക്കൊപ്പം കുടിക്കാൻ ആവശ്യത്തിനു വെള്ളവും നൽകണം. തീരെ ചെറിയ കുട്ടിയാണെങ്കിൽ മടിയിൽ ഇരുത്തി സൂക്ഷ്മതയോടെ മരുന്നു നൽകണം.
  •  രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല.
    സാധാരണ പനിക്ക്, കൃത്യമായ കാരണം കാണാനില്ലെങ്കിൽ രോഗിക്ക് വലിയ ക്ഷീണമൊന്നുമില്ലെങ്കിൽ 3 ദിവസം കഴിഞ്ഞ് മാത്രം ആന്റിബയോട്ടിക്ക്‌ ആവശ്യമുണ്ടോ എന്ന് ആലോചിച്ചാൽ മതി.
    ഏറ്റവും അവസാനം ഉപയോഗിക്കേണ്ട മരുന്നുകൾ ആദ്യമേ ഉപയോഗിക്കരുത്.

4. ആന്റിബയോട്ടിക്കുകൾ കഴിയുന്നതും ഒഴിവാക്കണമെന്ന വാദത്തിൽ കഴമ്പുണ്ടോ?

✅അത്തരം വാദത്തിൽ കഴമ്പില്ല. ഗുരുതരമായേക്കാവുന്ന രോഗാണുബാധയിൽ നിന്നു നമ്മെ രക്ഷിക്കുന്ന ജീവൻരക്ഷാ ഒൗഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ. അവ വളരെ ശ്രദ്ധയോടെയും കരുതലോടെയും ഉപയോഗിക്കണമെന്നുമാത്രം.

5. ആന്റിബയോട്ടിക് കഴിക്കുന്നത് ഏതെങ്കിലും അസ്വസ്ഥതയ്ക്കു കാരണമാകുമോ?

✅ആന്റിബയോട്ടിക്കുകൾ പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉ ണ്ടാക്കാനിടയുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. വയറുവേദന, ഒാക്കാനം, ഛർദിൽ, െനഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ വളരെ സാധാരണയാണ്. ഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചും മരുന്നിനോടൊപ്പം കൂടുതൽ വെള്ളം കുടിച്ചും ഉദര സംരക്ഷണമരുന്നുകൾ ഉപയോഗിച്ചും ഉദരപ്രശ്നങ്ങളെ മറികടക്കാം.

✅മരുന്നലർജിയാണു മറ്റൊരു സാധാരണ പാർശ്വഫലം. ദേഹം ചൊറിഞ്ഞുതടിക്കുക, ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക, പനി തുടങ്ങിയവ ലഘുവായ പാർശ്വഫലങ്ങളാണ്. മരുന്നലർജിയുണ്ടോ എന്നറിയാനാണ് ആന്റിബയോട്ടിക് ഇൻജക്‌ഷൻ എടുക്കുന്നതിനു മുൻപ് ടെസ്റ്റ് ഡോസ് നൽകുന്നത്.

6. ഏതൊക്കെ അവസ്ഥയിലാണ് ആന്റിബയോട്ടിക് ഒഴിവാക്കേണ്ടത്?

✅ജലദോഷപ്പനി, െെവറൽ ഫീവർ തുടങ്ങിയ െെവറസുകൾ മൂലമുണ്ടാകുന്ന രോഗാണുബാധയ്ക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ െെവറൽ രോഗാണുബാധയ്ക്കും ആന്റിബയോട്ടിക്കുകളുടെ ചികിത്സ വേണ്ട.

ആന്റിബയോട്ടിക്

7. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതു ദോഷകരമാേണാ?

✅ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കഴിയുമെങ്കിൽ ആന്റിബയോട്ടിക് കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്. കാരണം, ഇവയിൽ പലതും ഗർഭസ്ഥശിശുവിന്റെയും മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെയും വളർച്ചയെയും അവയവ രൂപീകരണത്തെയും പ്രതികൂലമായി ബാധിച്ചെന്നുവരാം.

✅ചില ആന്റിബയോട്ടിക്കുകൾ ഗർഭിണികളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഉദാഹരണമായി െടട്രാെെസക്ലിൻ മരുന്നുകൾ കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങിയവയുടെ പ്രവർത്തനം തകരാറിലാക്കാം. ഗർഭിണികൾ ഇത്തരം മരുന്നുക ൾ ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിന്റെ എല്ലിന്റെയും പല്ലിന്റെയും വളർച്ച തകരാറിലാകാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ആ ന്റിബയോട്ടിക്കുകൾ കഴിക്കാവൂ. പെനിസിലിൻ, സിഫാലോസ്പോറിനുകൾ, എറിത്രോെെമസിൻ തുടങ്ങിയ ആന്റിബയോ ട്ടിക് മരുന്നുകൾ ഗർഭകാലത്തു താരതമ്യേന സുരക്ഷിതമാണ്.

8. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില വൃക്തികളിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുന്നതു കാണാറുണ്ടല്ലോ?

✅ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ആവശ്യത്തിനു ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മരുന്നു കഴിക്കുമ്പോൾ അമിതക്ഷീണം, തളർച്ച എന്നിവ ഉണ്ടായാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

മരുന്നുകൾ – ചില പൊതു അറിവുകൾ

പാഷൻ ഫ്രൂട്ട്

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

വിളർച്ച

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments

Read also x

1
0
Would love your thoughts, please comment.x
()
x