Categories

ആർത്തവം പ്രസവശേഷം എപ്പോൾ ഉണ്ടാകും

ആർത്തവം പ്രസവശേഷം എപ്പോൾ ഉണ്ടാകും

ആർത്തവം പ്രസവശേഷം എപ്പോൾ ഉണ്ടാകും

ആർത്തവം അഥവാ പീരിഡ്സ്, Menstruation  പ്രസവശേഷം എപ്പോൾ ഉണ്ടാകും എന്ന സംശയം ആദ്യമായി അമ്മയാകുന്ന എല്ലാ പെൺകുട്ടികൾക്കും ഉള്ളതാണ്.   എന്നാൽ അതിനു കൃത്യമായ ഒരു സമയം പറയാൻ കാകഴിയില്ല. ഓരോരുത്തരുടേയും ശരീരഘടനയ്ക്കനുസരിച്ച് അതിലും മാറ്റം ഉണ്ടാകും.

✅പ്രസവശേഷം ആർത്തവം തിരിച്ചുവരാനുള്ള സമയം കൃത്യമായി പറയാനൊക്കില്ല. കുറച്ച് മാസങ്ങൾ മുതൽ ഒന്നൊന്നര വർഷം വരെയോ, ചിലരിൽ കുഞ്ഞ് പാലുകുടി തുടരുംവരെയോ ആർത്തവമില്ലായ്മ തുടരാം.

✅ആദ്യത്തെ ആറുമാസം കുഞ്ഞിന് പാൽ മാത്രം കൊടുക്കുക. അങ്ങനെ കൊടുക്കുന്നവരിൽ മിക്കപ്പോഴും താമസിച്ചേ പീരിഡ്സ് തിരിച്ചു വരൂ. മുലപ്പാലിന് അനുരൂപമായ ഫീഡിങ് കൊടുക്കുന്നവർക്കും exclusive feeding ചെയ്യാത്തവർക്കും പീരിഡ്സ് നേരത്തെ വന്നേക്കാം.

✅ഈ കാലയളവിന്റെ ദൈർഘ്യം കൂടുംതോറും ഹോർമോണൽ പ്രശ്നങ്ങൾ കാരണം അമിതമായ വിയർപ്പ്, ചൂട് താങ്ങാൻ ബുദ്ധിമുട്ട്, ക്ഷീണം, വെപ്രാളം എന്നിങ്ങനെ പല പ്രശ്‌നങ്ങൾ ഉണ്ടാവാം. കൂടുതലായാൽ ഡോക്ടറെ കാണുക. ആർത്തവം തിരിച്ചു വരുന്നതോടെ മിക്ക പ്രശ്നങ്ങളും ശെരിയാവും.

✅മുലയൂട്ടൂന്ന സമയം തന്നെ ആര്‍ത്തവം ആരംഭിച്ചാല്‍ മുലപ്പാലിന്റെ ഉത്പാദനത്തിലും കുഞ്ഞു മുലപ്പാലിനോട് പ്രതികരിക്കുന്ന രീതിയിലും നിങ്ങള്‍ക്കു മാറ്റങ്ങള്‍ തോന്നിയേക്കാം. ശരീരത്തില്‍ ഉണ്ടാകുന്നു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിങ്ങളുടെ മുലപ്പാലിനെയും ബാധിച്ചേക്കാം.

✅ഇത് മൂലം മുലപ്പാല്‍ കുറയുകയും മുലപ്പാലിന്റെ രുചി മാറുകയും ചെയ്യാം.കുഞ്ഞു മുലപ്പാല്‍ കുടിക്കാന്‍ മടി കാണിക്കുന്നതിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും.ഇത് സ്വാഭാവികമായ മാറ്റങ്ങള്‍ ആണ്.ആശങ്കപ്പെടേണ്ടതില്ല.ഇത് നിങ്ങളുടെ കുഞ്ഞിനെ ഒരുതരത്തിലും മോശമായി ബാധിക്കുകയില്ല.

✅മുലയൂട്ടുന്ന അമ്മയായിരിക്കെ നിങ്ങളുടെ ആര്‍ത്തവം പുനരാരംഭിച്ചാല്‍ മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായി കണക്കാക്കരുത്.കൃത്യമായി ഓവുലേഷനെയോ പ്രത്യുല്പാദനത്തെയോ ഹോര്‍മോണുകളുടെ കണക്കുകളെയോ നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് ആര്‍ത്തവം ആരംഭിക്കാതെയും നിങ്ങള്‍ ഗര്‍ഭിണിയായേക്കാം.

✅മുലയൂട്ടല്‍ സ്വാഭാവികമായ ഗര്‍ഭ നിരോധന മാര്‍ഗ്ഗമാണ് . ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം മുലയൂട്ടുന്ന നൂറില്‍ ഒരു സ്ത്രീ മാത്രമേ ഗര്‍ഭിണി ആകൂ എന്നതാണ് . എങ്കിലും നിങ്ങള്‍ മുലയൂട്ടുന്നത് കൊണ്ട് മാത്രം നിങ്ങള്‍ ഗര്‍ഭിണി ആകില്ല എന്ന് ഉറപ്പു നല്‍കാന്‍ സാധ്യമല്ല.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം

ഗർഭകാലം

സിസ്സേറിയൻ

അബോർഷൻ

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x