Categories

കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക്

കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക്

കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക്

കളിപ്പാട്ടം എന്നാൽ കളിക്കുവാൻ വേണ്ടി  ഉപയോഗിക്കുന്ന ഒരു വസ്തുവാണ്.

പ്രായത്തിനു ചേരുന്ന കളിപ്പാട്ടം

ഓരോ പ്രായത്തിനും ചേരുന്ന കളിപ്പാട്ടം വേണം കുഞ്ഞിനു വാങ്ങിക്കൊടുക്കാന്‍. കുഞ്ഞിന്റെ കുഞ്ഞു മുഖം വിടരുന്നതു കാണാനല്ലേ നമ്മള്‍ കളിപ്പാട്ടം വാങ്ങി കൊടുക്കുന്നത്. എന്നാല്‍, അതല്ല കാര്യം. ഓരോ കളിപ്പാട്ടത്തിലൂടെയും ഓരോ കളിയിലൂടെയും കുഞ്ഞുങ്ങള്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്.ലോകത്തെ പരിചയപ്പെട്ട് ശാരീരി കവും മാനസികവുമാ യി വളരുകയാണവര്‍. ഓരോ പ്രായത്തിന്റെ യും വികാസത്തിന് അനുയോജ്യമായ കളിപ്പാട്ടം വേണം കുഞ്ഞുങ്ങള്‍ക്കു വാങ്ങി ക്കൊടുക്കാന്‍.

✅ആദ്യത്തെ മൂന്നുമാസം. ഈ ഘട്ടത്തില്‍ കുഞ്ഞിന്റെ വികാസങ്ങള്‍:

  • കുഞ്ഞ് നോട്ടം കേന്ദ്രീകരിക്കുന്നു.
  • നിറങ്ങളും ശബ്ദങ്ങളും ശ്രദ്ധിക്കുന്നു.
  • കൈനീട്ടി വസ്തുക്കളെ മെല്ലെ പിടിക്കാന്‍ തുടങ്ങുന്നു;
  • കൈകാലുകളിളക്കുന്നു.
  • സംഗീതം ശ്രദ്ധിക്കുന്നു.

➡അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

കിലുക്കം, തൊട്ടിലുമേലെ തൂക്കിയിടാവുന്ന മെലഡി മൊബൈല്‍സ്, കടുംനിറവും മ്യൂസിക്കും ഉള്ള പാവകള്‍, കൈ കൊട്ടുന്ന പാവ, കറങ്ങുന്ന പാവ.

✅3- 9 മാസം ഈ ഘട്ടത്തിലെ വികാസങ്ങള്‍:

  • വസ്തുക്കളെ ഒരു കൈയ്യില്‍ നിന്നു മാറ്റിപ്പിടിക്കുന്നു.
  • തമ്മില്‍ കൂട്ടി യോജിപ്പിക്കുന്നു.
  • ഇരിക്കുന്നു.
  • വസ്തുക്കളെ കടിക്കുന്നു.

➡അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

ടീത്തര്‍, പല ആകൃതിയിലും നിറങ്ങളിലുമുള്ള പ്ളാസ്റ്റിക് കളിപ്പാട്ടങ്ങള്‍, ബട്ടണമര്‍ത്തു മ്പോള്‍ ശബ്ദം വരുന്ന പാവകള്‍, തമ്മില്‍ കൂട്ടി യോ ജിപ്പിക്കാവുന്ന പല നിറങ്ങളിലു ള്ള സ്നാപ് ലോക്ക്, അടുക്കി തട്ടുകളായി വയ്ക്കാനു ള്ള സ്റ്റാക്കിങ് ഡ്രംസ്, റോക്ക് എ സ്റ്റാക്ക്, സ്റ്റാക്ക് ആന്‍ഡ് റോള്‍ കപ്പ്, ഞെക്കുമ്പോള്‍ അനങ്ങുന്ന വണ്ടികള്‍ തുടങ്ങിയവ.

✅9 മാസം മുതല്‍ ഒരു വയസുവരെ വികാസങ്ങള്‍:

  • നീന്തുന്നു, താങ്ങില്ലാതെ ഇരിക്കുന്നു.
  • തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ചു വസ്തുക്കളെ പിടിക്കുന്നു.
  • പിടിച്ചുനില്‍ക്കാന്‍ തുടങ്ങുന്നു.

➡അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

ടോയ് ഫോണ്‍, ലളിതമായ ബില്‍ ഡിങ് ബ്ളോക്ക്സ്, ആക്റ്റിവിറ്റി ബട്ടണുകളും മ്യൂസിക്കുമുള്ള പ്ളേ ബോര്‍ഡുകള്‍, പ്ളാസ്റ്റിക് വെജിറ്റബിള്‍ കിറ്റ്, ലേണിങ് പോട്ട്സ് ആന്‍ഡ് പാന്‍സ് ലേണിങ് കാര്‍ തുടങ്ങിയവ.

✅1- 2 വയസ് വികാസങ്ങള്‍:

  • നടക്കാന്‍ തുടങ്ങുന്നു.
  • പാട്ടിന്റെ താളത്തിനൊത്ത് ഡാന്‍സ് കളിക്കാന്‍ തുടങ്ങുന്നു.
  • അനുകരിക്കാനിഷ്ടം കാട്ടുന്നു.

➡അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

പിന്നില്‍ നിന്നു തള്ളിനീക്കാവുന്ന വാക്കറുകള്‍, ബട്ടണമര്‍ത്തുമ്പോള്‍ പാട്ടും ശബ്ദങ്ങളും വരുന്ന ആക്ടിവിറ്റി വാ ക്കര്‍, കുട്ടിയുടെ പ്രവൃത്തി ക്കനുസരിച്ചു പ്രതികരിക്കുന്ന പാവകള്‍, കയറിയിരുന്ന് ആടുന്ന വണ്ടികള്‍, ആടുംകുതിര, ചരടുവലിച്ചോടിക്കാവുന്ന പാവകളും വണ്ടികളും, മ്യൂസിക്കല്‍ റോക്കര്‍, പലതരം കളിവണ്ടികള്‍.

✅2- 3 വയസ് വികാസങ്ങള്‍:

മൂന്നു വയസില്‍ വസ്തുക്കള്‍, നിറങ്ങള്‍, വലിപ്പം ഇങ്ങനെ പലതും കൂടുതലായി തിരിച്ചറിയുന്നു.നിറങ്ങള്‍, ചിത്രങ്ങള്‍, വര ഇവയില്‍ താല്‍പര്യം.

➡കളിപ്പാട്ടങ്ങള്‍
ടൂള്‍ കിറ്റ്, ബില്‍ഡിങ് ബ്ളോക്ക്സ്, ചാറ്റര്‍ഫോണ്‍, മ്യൂസിക്കല്‍ ടീസെറ്റ്, പെയിന്റിങ് ബോക്സ് എന്നിവ.

✅3-5 വയസ് വികാസങ്ങള്‍:

  • കുട്ടികള്‍ക്കു വീടിനു പുറത്തുള്ള കളികളില്‍ താല്‍പര്യം.
  • കൂട്ടുകൂടിയുള്ള കളികള്‍ക്കും ഒന്നിച്ചു കൂട്ടുചേര്‍ന്നു മുതിര്‍ന്നവരെ അനുകരിച്ചു കളിക്കാനും ഇഷ്ടം.
  • ഡോക്ടറായും പൊലീസായും വേഷം കെട്ടാനു മെല്ലാം താല്‍പര്യം.
  • ചിത്രം വര, പെയിന്റിങ് പോലുള്ള ക്രിയേറ്റിവിറ്റി ആക്ടിവിറ്റികള്‍, ഹോബികള്‍ ഇവയോടിഷ്ടം.

➡അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

മെഡിക്കല്‍ കിറ്റ്സ്, കിച്ചണ്‍ കിറ്റ്, പലനിറമുള്ള ക്ളേ, കൂടുതല്‍ സങ്കീര്‍ണമായ ബില്‍ഡിങ് ബോക്സ്, പടം വരയ് ക്കാനും അക്കങ്ങളും അക്ഷരങ്ങളും പഠിക്കാനുമുള്ള ലേണിങ് ബോര്‍ഡ്, ടെന്റ് ഹൌസ്, ഡ്രോയിങ് ബോര്‍ഡ്, സൈ ക്കിള്‍, ഫണ്‍ ടു ലേണ്‍ ക്ളോക്ക്, റിമോട്ട് കണ്‍ട്രോള്‍ ടോയ്സ് തുടങ്ങിയവ.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ടോയ്‌ലറ്റ് പരിശീലനം കുട്ടികൾക്ക്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x