Categories

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം നമുക്കിന്ന്.

കുഞ്ഞുങ്ങൾക്കായി ടോണിക് നാടൻ രീതിയിൽ ഉണ്ടാക്കുന്ന പതിവ് പണ്ട് ഉണ്ടായിരുന്നു.ഇന്നും മുത്തശ്ശിമാർ ഉള്ള വീട്ടിലൊക്കെ കുഞ്ഞുങ്ങൾക്കായി ടോണിക്ചെയ്യാറുണ്ട്.അറിയാത്തവർ വായിച്ചു ട്രൈ ചെയ് കേട്ടോ.. എഫക്റ്റീവ് ആണ്..

✅ഇഞ്ചി,ചെറുനാരങ്ങ,കച്ചോലം എന്നിവയുടെ സ്വരസം(വെള്ളം ചേര്‍ക്കാതെ അതിന്‍റെ ജ്യൂസ് എടുക്കുന്നത്) ഈ ജ്യൂസ് അല്‍പനേരം വച്ചിരുന്നാല്‍ അതിന്‍റെ നൂറ് അടിയില്‍ ഊറും. അത് മാറ്റി തെളിനീര്‍ എടുക്കണം.ചെറുനാരങ്ങയുടെ കുരു ഒഴിവാക്കണം.

✅ഈ മൂന്ന് ജ്യൂസും കൂടി ഒന്നിച്ച് അത്രയും അളവ്തേൻ ചേര്‍ക്കണം. ഇവ നന്നായി കുലുക്കി അതില്‍ വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കണം. (500 ml മരുന്നില്‍ 200 ഗ്രാം വെളുത്തുള്ളി) ഇവയെല്ലാം കൂടി യോജിപ്പിച്ച് കുപ്പിയിലാക്കി കോര്‍ക്ക് കൊണ്ട് അടച്ച് അടുപ്പിന് മുകളില്‍ 21 ദിവസം കെട്ടിവയ്ക്കണം.

✅ഇപ്പോള്‍ അടുപ്പ് ഇല്ലാത്തതിനാല്‍ ചില്ല് പാത്രത്തില്‍ വെള്ള തുണി കൊണ്ട് മൂടി വെ യിലത്ത് 21 ദിവസം വയ്ക്കാം .

✅അതിന് ശേഷം 1 വയസ്സായ കുട്ടിക്ക് 1 തുള്ളി, 2 വയസ്സ് 2 തുള്ളി എന്ന ക്രമത്തില്‍ ദിവസവും രണ്ടു നേരം കൊടുക്കുക. ഒരാഴ്ച കൊടുത്താല്‍ പിന്നീട് മൂന്നു ദിവസം കൊടുക്കില്ല.വീണ്ടും ഇങ്ങനെ ആവര്‍ത്തിക്കും. രോഗാവസ്ഥയില്‍ 2 നേരം അല്ല. ഡോസ് കൂട്ടി കൊടുക്കണം.

✅ഇത് സാധാരണ രീതിയില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന വയറിളക്കം,ചര്‍ദ്ദി, പനി,കഫക്കെട്ട്, വിരശല്യം എന്നിവ നിയന്ത്രിക്കും.

  • ഇഞ്ചി+തേന്‍ = ചര്‍ദ്ദി,വയറിളക്കം ശമിപ്പിക്കാനും വരാതിരിക്കാനും ഉപകരിക്കും.
  • ചെറുനാരങ്ങ+തേന്‍ = കഫക്കെട്ട്, പനി വരാതിരിക്കാന്‍ സഹായിക്കുന്നു.
  • കച്ചോലം+വെളുത്തുള്ളി = വിരശല്യം കുറക്കുന്നു.

✅മേല്പറഞ്ഞവ യാതൊരു പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും രോഗപ്രതിരോധവും,രോഗ സൗഖ്യവും ആരോഗ്യ സംരക്ഷണവും നൽകുന്നതുമാണ്. .

ചെറിയ കുഞ്ഞുങ്ങളെ കുളിപ്പികുമ്പോൾ 

✅12മണിക്ക് മുൻപോ 3 മണിക്ക് ശേഷമോ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതാണ് നല്ലത്. കുളിപ്പിക്കാന്‍ പ്രത്യേകം വെള്ളം തയ്യാറാക്കാം.പനികൂര്‍ക്ക, ആര്യ വേപ്പില പൂവാംകുറുന്തല്‍,തുളസി,പാണല്‍ എന്നിവയുടെ ഇല മുറിച്ച് ഇട്ട് വെള്ളം വെയിലത്ത് വയ്ക്കുക.

✅അല്പം ചൂടാകുമ്പോള്‍ അത് ഉപയോഗിച്ച് കുട്ടിയെ കുളിപ്പിക്കാം .ഈ കുളിപ്പിക്കുന്ന വെള്ളം നല്ലൊരു അണുനാശിനി ആണ്.കുട്ടിക്ക് ജലദോഷം,ത്വക്ക് രോഗം ഇവ ഒന്നും വരികയില്ല.

✅ദേഹത്തു തേക്കാൻ വെളിച്ചെണ്ണ /നാല്പ്പാമാരദി എണ്ണ/ഉരുക്കു വെളിച്ചെണ്ണ ഇവ ഉപയോഗിക്കാവുന്നതാണ്.

Read : കുട്ടികളുടെ ആരോഗ്യം

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുട്ടികളിലെ അപസ്മാരം

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x