Categories

കുട്ടികൾ രണ്ട് തരം

കുട്ടികൾ രണ്ട് തരം

കുട്ടികൾ രണ്ട് തരം !!!!!!

കുട്ടികൾ രണ്ട് തരം ; ഭക്ഷണക്കാര്യത്തിൽ രണ്ടേ രണ്ടു തരം കുട്ടികളേയുള്ളു. കഴിക്കുന്ന കുട്ടികളും കഴിക്കാത്ത കുട്ടികളും.😄വീട്ടിലുള്ളവർ സാധാരണയായി രണ്ടേ രണ്ടു രീതിയിലേ അവരെ കൈകാര്യം ചെയ്യാറുമുള്ളൂ.

കഴിക്കുന്ന കുട്ടികളാണെങ്കിൽ അവർക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്ത് ‘ഒാവർ’ ആയി കഴിപ്പിക്കുക. കഴിക്കാത്ത കുട്ടികളാണെങ്കിൽ ആ കുട്ടികളെ ‘പീഡിപ്പിച്ച്’ കഴിപ്പിക്കുക. രണ്ടായാലും കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ദോഷമേ ചെയ്യൂ. സ്വന്തം കുട്ടികളോട് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ തെറ്റുകൾ തിരിച്ചടിച്ച് പിന്നീട് നമ്മുടെ ചങ്ക് തകരാനും സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളുെട ഭക്ഷണക്കാര്യത്തിൽ ആദ്യം മാറ്റം വരുത്തേണ്ടത് നമ്മുടെ മനോഭാവത്തിനു തന്നെയാണ്.

കുട്ടികൾ രണ്ട് തരം : ഭക്ഷണ രീതികൾ

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതിൽ പൊതുവേയുണ്ടാകുന്ന തകരാറുകൾ എന്തൊക്കെയെന്ന് ആലോചിച്ച് സമയം കളയേണ്ട. ദാ കേട്ടോളൂ…:😍

😵കുഞ്ഞ് ഇതൊന്നും കഴിക്കില്ലന്നേ..😵

‘‘ഫ്രൈഡ് റൈസിലെ പച്ചക്കറികൾ പോലും പെറുക്കി കളഞ്ഞിട്ടേ ഈ ചക്കരക്കുട്ടി കഴിക്കൂ. ദിവസോം ചിക്കൻ വേണം. അല്ലാതെ ഒരു വറ്റ് ഇറക്കില്ല.’’ ഇങ്ങനെയൊക്കെ മക്കളെപ്പറ്റി പരാതി പറയുമെങ്കിലും ഈ ശീലങ്ങളൊക്കെ നമ്മൾ തന്നെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് മറക്കരുത്. പലരും പരാതി പറയുകയും അതേ സമയം ഒരു കുഞ്ഞു തിരുത്തൽ പോ ലും വരുത്താതെ ഇതേ ആഹാരരീതിതന്നെ കുട്ടികളിൽ തുടരുകയും ചെയ്യുന്നതാണ് പലരുടേയും ശൈലി.

😎പരിഹാരം😎

കുട്ടിയെ മുന്നിൽ നിർത്തി ‘ഇതൊന്നും എന്റെ കുട്ടി കഴിക്കില്ല’ എന്ന് മറ്റുള്ളവരോട് പറയാതിരിക്കുക. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാതിരിക്കാനുള്ള പച്ചക്കൊടിയായാണ് കുട്ടി ഇത് മനസ്സിലാക്കുന്നത്. പകരം കുട്ടിക്ക് താൽപര്യക്കുറവുള്ള പച്ചക്കറികളും പാലും മറ്റും കൊടുക്കുമ്പോൾ ‘ഇത് കഴിച്ചാലുണ്ടല്ലോ… നല്ല ശക്തിയും ബുദ്ധിയും ഒക്കെ വളരും. നല്ല സ്മാർട്ട് കുട്ടിയാകും’ എന്നൊക്കെ പറഞ്ഞ് പരമാവധി പ്രോത്സാഹിപ്പിക്കുക. ചീര കഴിച്ചാൽ ശക്തി വരുന്ന പോേപ്പായുടെ കാർട്ടൂണൊക്കെ ഉദാഹരണമായി പറയാം.

😑ഓ, കുട്ടിയല്ലേ…. ഇഷ്ടമുള്ളത് കഴിക്കട്ടെ

എണ്ണയിൽ വറുത്ത പലഹാരങ്ങളും പൊരിച്ച മീനും ദിവസവും ചോക്‌ലെറ്റും ഐസ്ക്രീമും കേക്കുപോലുള്ള മധുര പലഹാരങ്ങളും കുട്ടികൾക്കും കൊടുക്കുന്നവർ ഉണ്ട്. എല്ലാത്തിനും ഒരൊറ്റ ന്യായമാണ് എപ്പോഴും പറയുക, ‘കുട്ടിയല്ലേ, നന്നായി കഴിച്ചോട്ടേ’. ചില കുട്ടികളിൽ അമിതവണ്ണവും ഒപ്പം തന്നെ വിളർച്ചയും കാണപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഭക്ഷണം ധാരാളം കഴിക്കുമ്പോഴും ശരീരത്തിനു വേണ്ട ശരിയായ പോഷകങ്ങൾ അവർക്കു ലഭിക്കാതെ പോകുന്നു.

😎പരിഹാരം😎

എണ്ണയിൽ വറുത്ത ചിപ്സ് പോലുള്ള സാധനങ്ങൾ കഴിവതും വീട്ടിൽ വാങ്ങാതിരിക്കുക. പല തവണ ഉപയോഗിക്കുന്ന എണ്ണ ഇല്ലാത്ത രോഗങ്ങൾ ഉണ്ടാക്കും. ‘സീറോ ഫാറ്റ്’ എന്ന കവറിൽ എഴുതി വയ്ക്കുന്ന ഭക്ഷണ പദാർഥങ്ങളിൽ പോലും പലപ്പോഴും ശരീരത്തിനു ദോഷം ചെയ്യുന്ന ‘ട്രാൻസ് ഫാറ്റ്’ അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് കഴിവതും വീട്ടിൽ തന്നെയുണ്ടാക്കുന്ന ഭക്ഷണം കുട്ടിക്ക് കൊടുത്ത് ശീലിപ്പിക്കുക.

കുത്തിനിറച്ച് കഴിപ്പിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക. പകരം അവരുടെ പ്ലേറ്റിൽ ആവശ്യമായ ധാന്യങ്ങൾ, പച്ചക്കറികൾ, മീൻ, മുട്ട, മാംസ്യം, പയറുവർഗങ്ങൾ, പാൽ, പാൽ ഉൽപന്നങ്ങള‍്‍ എന്നിവയുണ്ടോ എന്നാണ് നോക്കേണ്ടത്. ഒരു പ്ലേറ്റിന്റെ രണ്ടു പ്രധാന ഭാഗങ്ങളിൽ പച്ചക്കറികളും ധാന്യങ്ങളും വയ്ക്കാം. രണ്ടു ചെറിയ ഭാഗങ്ങളിൽ പഴങ്ങളും പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളും. ഒപ്പം ഏതെങ്കിലും ഡയറി ഉൽപന്നവും ആകാം. ഇത്രയും ഉണ്ടെങ്കിൽ പോഷക സമ്പൂഷ്ടമായി.

😷ലഞ്ച് ബോക്സ് എങ്ങനെയെങ്കിലും ഒന്ന്..😷

ജോലിത്തിരക്ക് മൂലവും സമയക്കുറവ് പരിഹരിക്കാനും ഒക്കെ മാതാപിതാക്കൾ കണ്ടെത്തുന്ന എളുപ്പവഴികളാണ് കുട്ടികളുടെ ലഞ്ച് ബോക്സിൽ നിറയുന്ന വിഷത്തിനു കാരണം. പല കുട്ടികളും ബാർബിക്യൂ ചിക്കൻ കഷ്ണങ്ങളും, നഗെറ്റ്സും, ബർഗറും, പീറ്റ്സയും, ന്യൂഡിൽസും മറ്റും സ്ഥിരമായി സ്കൂളിൽ കൊണ്ടു പോകുന്നു. എന്തൊക്കെ ന്യായം പറഞ്ഞാലും ഈ പ്രവണത നല്ലതല്ല.

ഒന്നാമതായി ഇത് കുട്ടികളുടെ രുചി മുകുളങ്ങളെ ദോഷകരമായി ബാധിക്കും. കൃത്രിമ രുചിക്കൂട്ടുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന കുട്ടികൾ സ്വാഭാവിക രുചികളെ വെറുക്കും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അവർ ക്രമേണ തീരെ കഴിക്കാതെയാകും. വലുതാകുമ്പോളും അവർ ഇത്തരം രുചിക്കുട്ടുകൾ ലഭിക്കാതെ തൃപ്തരാകില്ലെന്നുവരും.

😎പരിഹാരം😎

കുട്ടികൾക്ക് എളുപ്പം കഴിക്കാവുന്ന ആകർഷകമായ ഭക്ഷണം കൊണ്ടുപോകാനാകും ഇഷ്ടം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന പല പോഷക പ്രധാനമായ വിഭവങ്ങളുണ്ട്. പച്ചക്കറികൾ ത ലേന്നു മുറിച്ച് വച്ച് അവ അധികം വെന്തു കുഴയാതെ മുട്ടയോ ചിക്കനോ ഒപ്പം ചെറിയ അളവിൽ ചേർത്ത് ഫ്രൈഡ് റൈസ് ഉണ്ടാക്കി കൊടുക്കാം. ശുദ്ധമായ നെയ്യിലോ വെളിച്ചെണ്ണയിലോ പാകം ചെയ്യാം.

കുറച്ച് മുട്ടയും കൂടുതൽ പച്ചക്കറികളും അൽപം ചീസും വച്ച് സാൻവിച്ച് തയ്യാറാക്കാം. ചപ്പാത്തിയിലും മറ്റും മേത്തി ഇ ല, ചീര, മുരിങ്ങയില ഇവ ചേർത്ത് പോഷക പ്രധാനമാക്കാം. ച പ്പാത്തിക്കുള്ളിൽ ചിക്കനും പച്ചക്കറികളും പനീറും വച്ച് ചുരുട്ടി റോൾ ഉണ്ടാക്കാം. എളുപ്പത്തിൽ കഴിക്കുകയുമാകാം, എല്ലാ പോഷകങ്ങളും ഉണ്ട് താനും.

മോമോസ് ഉണ്ടാക്കി അതിനുള്ളിൽ ചിക്കനും പച്ചക്കറികളും മുട്ടയും വച്ചാൽ നിറയെ പോഷകങ്ങൾ കിട്ടും. മോമോസ് ഉണ്ടാക്കാൻ മൈദയ്ക്കു പകരം ഗോതമ്പു പൊ ടി ഉപയോഗിക്കാം. വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കുന്ന മ സാലകൾ ചേർത്ത് പാസ്തയും ന്യൂഡിൽസും ഉണ്ടാക്കാം. മുട്ടയും ചിക്കനും ഉപയോഗിക്കുമ്പോഴും അവയേക്കാൾ കൂടുതലായി പച്ചക്കറികൾ ചേർത്ത് ലുക്ക് ഒട്ടും കുറയാത്ത ലഞ്ച് ബോക്സ് ഒരുക്കാം.

😏ഇഷ്ടമുള്ളപ്പോഴൊക്കെ കഴിക്കട്ട😏

രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങി കഴിയുമ്പോൾ കഴിക്കാൻ സമയമില്ല. ബ്രേക്ഫാസ്റ്റ് ഒഴിവാക്കി സ്കൂളിലേക്ക്. ഇന്റർവെല്ലിന് പോക്കറ്റ് മണിയുമായി അടുത്തുള്ള ബേക്കറിയിലേക്ക്. അതുകഴിഞ്ഞാൽ ഉ ച്ചയ്ക്ക് ലഞ്ചിനുള്ള മൂഡ് ഇല്ല. വൈകുന്നേരം ട്യൂഷൻ. അതു കഴിഞ്ഞ് ബേക്കറി ഭക്ഷണം, കോള തുടങ്ങിയവ. രാത്രി പിന്നെ, വിശപ്പില്ല… ഈ രീതി ദിവസവും തുടരുന്ന ധാരാളം കുട്ടികളുണ്ട്.

😎പരിഹാരം😎

ചെറുപ്പം മുതലേ കൃത്യസമയത്ത് ആഹാരം കഴിക്കുന്ന ശീലം വീട്ടിൽ ഉണ്ടാക്കുക. അടുക്കളയിലും ബെഡിലും ടിവിക്കു മുന്നിലും ഒക്കെ ഇരുന്ന് കഴിക്കുന്നതിനു പകരം ഊണുമേശയി ൽ തന്നെ വന്നിരുന്ന് കഴിക്കാൻ ശ്രമിക്കുക. ഇത് കണ്ടു വളരുന്ന കുട്ടി ഭക്ഷണത്തെ ‘ലൈറ്റ്’ ആയി കാണില്ല, കഴിക്കുന്ന ഓരോ വറ്റിനെയും ബഹുമാനിക്കാൻ പഠിക്കുകയും ചെയ്യും. ആവശ്യത്തിനു മാത്രം ഭക്ഷണം ആദ്യം വിളമ്പി വേണമെങ്കിൽ മാത്രം വീണ്ടും കൊടുക്കാം. മാതാപിതാക്കളുടെ ഒപ്പമല്ല കഴിക്കുന്നതെങ്കിൽ ഭക്ഷണം ആരും കാണാതെ കളയാനും കഴിച്ചെന്നു നുണ പറയാനും കുട്ടി മടിക്കില്ല.

😶സ്നാക്സ് എന്നാൽ ബിസ്കറ്റും കേക്കും😶

പല കുട്ടികളുടേയും ലഞ്ച് ബോക്സിനേക്കാൾ പ്രശ്നമാണ് സ്നാക് ബോക്സ്. ബിസ്ക്കറ്റ്, ചിപ്സ്, കേക്ക്, പേസ്ട്രി… തുടങ്ങിയ എത്ര അനാവശ്യ വസ്തുക്കളാണ് സ്ഥിരമായി വ യറ്റിൽ ചെല്ലുന്നത്? ഇതിലൊക്കെ ചേർത്തിരിക്കുന്ന കൃത്രിമ നിറങ്ങളും മധുരവും തന്നെ മതി ചെറുപ്പത്തിലേ ഡയബറ്റിസും ഹൈപ്പർടെൻഷനും ഒക്കെ വരുത്താൻ. ഇതിനോപ്പം കോള കൂടി ചെല്ലുമ്പോൾ ‘എംപ്റ്റി കാലറി’യല്ലാതെ മറ്റൊന്നും കിട്ടുന്നില്ല.

😎പരിഹാരം😎

വീട്ടിലുണ്ടാക്കാവുന്ന ധാരാളം സ്നാക്സ് ഉണ്ട്. കുട്ടികൾ ഇ ഷ്ടത്തോടെ വാങ്ങിക്കഴിക്കുന്ന ചാട്ട് എന്ന വിഭവം വീട്ടിൽ ഉ ണ്ടാക്കാം. പയർ മുളപ്പിച്ചത്, തക്കാളി പൊടിയായരിഞ്ഞത്, ഉ രുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്, മല്ലിയില, സവാള, സേവ്, ചാട്ട് മസാല ഒക്കെ ചേർത്ത്.

പല തരം നട്ട്സും (അണ്ടിപ്പരിപ്പ്, വാൾനട്ട്, ബദാം, പിസ്ത…) ഡ്രൈഫ്രൂട്ട്സും (ആപ്രിക്കോട്ട്, ഈന്തപ്പഴം, ഉണക്കമുന്തിരി, പൈനാപ്പിൾ, കിവി…) ഒക്കെ ചേർത്ത് കലർത്തി ഡ്രൈഫ്രൂട്ട് മിക്സ്ചർ തയ്യാറാക്കി വയ്ക്കാം. വീട്ടിൽ തന്നെ ബനാന, പൈനാപ്പിൾ, ഡേറ്റ്സ്, കാരറ്റ് കേക്കുകൾ ബേക്ക് ചെയ്യാം. കുട്ടിയെ കൂടി പാചകത്തിൽ ഉൾപ്പെടുത്തിയാൽ ബേക്കറി സാധനങ്ങളെക്കാൾ ഇഷ്ടം സ്വയം പാകം ചെയ്യുന്നവയോട് തോന്നും.

പച്ചക്കറിയും ചിക്കനും ഓംലെറ്റും ഒക്കെ വച്ച ബ്രെഡ് സാ ൻവിച്ചും എളുപ്പം തയ്യാറാക്കാം. പനീർ, കോളിഫ്ലവർ ഒക്കെ ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കി പൊരിച്ച് കൊടുത്തുവിടാം.

👩നമ്മളും മോഡേൺ ആകണ്ടേ.👩

‘ഞങ്ങളും ഇതൊക്കെ കഴിക്കാറുണ്ടെ’ന്നു വരുത്തി തീർക്കാൻ കുട്ടികൾക്ക് ബർഗറും പീറ്റ്സയും വാങ്ങി നൽകാതിരിക്കുക. പ്രഭാതഭക്ഷണം ദോശയും സാമ്പാറും, പുട്ടും കടലയും, ഉപ്പുമാവും പഴവും കഴിച്ചു എന്നു പറയുന്നതിലും എന്തോ ഒരു തൃപ്തി ‘ന്യൂഡിൽസ്’ കഴിച്ചു എന്നു പറയുമ്പോള്‍ കിട്ടുന്നെങ്കിൽ ചികിത്സ വേണ്ടത് മാതാപിതാക്കൾക്കാണ്.

കുട്ടിയെ പച്ചക്കറി കഴിപ്പിക്കാൻ നോക്കുമ്പോൾ ഇത് കഴിച്ചാൽ ബർഗർ അല്ലെങ്കിൽ നഗറ്റ്സ് വാങ്ങി തരാം എന്നു പറയാതിരിക്കുക. സ്വാഭാവികമായും പച്ചക്കറിയൊക്കെ എന്തോ മോശം സാധനമാണെന്നും അതു കഴിച്ചാലുള്ള നല്ല ഗിഫ്റ്റാണ് ബർഗർ എന്നും കുട്ടി ധരിക്കും. .

😎പരിഹാരം😎

പല നാട്ടുകാരും ‘ബെസ്റ്റ് ന്യൂട്രീഷ്യസ് ബ്രേക് ഫാസ്റ്റ് പദവി’ തന്നിട്ടുള്ളതാണ് നമ്മുടെ ഇഡ്ഡലി സാമ്പാർ, പുട്ട് കടല, ഊത്തപ്പം… എന്നിവയ്ക്കൊക്കെ. കാലാവസ്ഥയ്ക്കും ശാരീ രിക സ്ഥിതിക്കും ഒക്കെ അനുസരിച്ചാണ് ഓരോ നാട്ടിലെയും ഭക്ഷണ ശീലങ്ങൾ ഉണ്ടായി വരുന്നത്. വല്ലപ്പോഴുമൊക്കെ പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കാമെങ്കിലും നമുക്ക് ഏറ്റവും ഇണങ്ങുന്നത് നമ്മുടെ വിഭവങ്ങൾ തന്നെ. ഇതൊക്കെ കഴിക്കുമ്പോൾ കിട്ടുന്ന പോഷക ഗുണങ്ങളെ കുറിച്ച് സ്വയം മനസിലാക്കുകയും കുട്ടികളെ മനസ്സിലാക്കുകയും ചെയ്യുക. പിന്നെ, പൊള്ളയായ കാട്ടിക്കൂട്ടലുകൾ വേണ്ടി വരില്ല.

കുട്ടികൾ രണ്ട് തരം ആണ്. പക്ഷേ കുട്ടികളുടെ ഭക്ഷണ കാക്കാര്യത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ ആണ്. കുറച്ചു സമയം കൊണ്ട് പോഷകപ്രധാനമായ ഭക്ഷണം കൊടുത്തു വിടുന്ന വീട്ടുകാരാണ് കുട്ടികൾക്കിടയിൽ സ്റ്റാർ എന്ന മനോഭാവമാണ് ആർജിക്കേണ്ടത്. അല്ലാതെ സ്ഥിരം ബാർബിക്യുവും ഗ്രിൽഡും ന്യൂഡിൽസും കൊടുക്കുന്നവരല്ല.😎

Read ; നാട്ടുചൊല്ലുകൾ

കുഞ്ഞുകഥകൾ

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x