Categories

കുട്ടികൾ

[vc_row][vc_column][vc_basic_grid post_type=”post” max_items=”20″ element_width=”6″ item=”masonryMedia_ScaleWithContentBlock” grid_id=”vc_gid:1580581262309-c27d9805-401f-6″ taxonomies=”20, 21″][vc_column_text]കുട്ടികൾ എന്നാൽ ജീവിത യാത്രയിലെ ഒരു നാഴികക്കല്ലാണ്. കുട്ടികൾ ഓരോ കുടുംബത്തിന്റെയും അടിത്തറയും അസ്ഥിവാരവും. ഒരു കുടുംബത്തിന്റെ കളിയും ചിരിയും സന്തോഷവുമെല്ലാം ഒരാളിലേക്ക് ഒതുങ്ങുന്നത് ഒരു കുഞ്ഞുവാവയുടെ ജനനത്തോടെയാണ്.ഒരു കുട്ടിയുടെ കൊഞ്ചലിലും പാല്പുഞ്ചിരിയിലും അലിയാത്ത മനസ്സും മറക്കാനാവാത്ത തെറ്റുകുറ്റങ്ങളും ഉണ്ടാവില്ല.

നമ്മുടെ കുട്ടികൾ നമുക്കൊപ്പം ജീവിക്കാന്‍ അതായത് നമ്മുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത് അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്ന കാര്യം മാതാപിതാക്കളെന്ന നിലയ്ക്ക് ഓരോരുത്തരും  അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാതെ കുട്ടികൾ ഇവിടെ എത്തിയിരിക്കുന്നത് നമ്മുടെ ലക്ഷ്യങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്നതിന് വേണ്ടിയല്ല. നമുക്ക്  നമ്മുടെ ജീവിതം സാധൂകരിക്കപ്പെട്ടു എന്നൊരു വിചാരം ഉണ്ടാക്കിത്തരുന്നതിന് വേണ്ടിയല്ല. കുട്ടികൾ ഇവിടെയെത്തിരിക്കുന്നത് നമ്മുടെ കുടുംബപേരോ ബിസിനസോ മുന്നോട്ട് കൊണ്ടുപോകുന്നതിനോ നമ്മുടെ സഫലമാകാതെ പോയ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കുന്നതിനോ, നമ്മുടെ വാര്‍ദ്ധക്യകാലത്തിന് ഒരു ഇന്‍ഷ്വറന്‍സ് പോളിസി ആയിത്തീരുന്നതിനോ നമുക്ക് മഹത്വം കൊണ്ടുവരുന്നതിനോ ഒന്നുമല്ല. അവര്‍ ഇവിടെയുള്ളത് നമ്മുടെ സ്വപ്നങ്ങള്‍  സഫലമാക്കുന്നതിനോ നമ്മുടെ ചിന്തകള്‍ ചിന്തിക്കുന്നതിനോ നമ്മള്‍ ചിന്തിക്കുന്നതുപോലെ ആരെങ്കിലും ആകുന്നതിനോ അല്ല. അവര്‍ നമ്മുടെ കുടുംബപ്പേരിന് മഹത്വവും പ്രശസ്തിയും കൊണ്ടുവരുന്നതിനുള്ള വിജയമുദ്രകളോ കീര്‍ത്തിസ്തംഭങ്ങളോ ഒന്നുമല്ല.അവര്‍ ഇവിടെയുള്ളത് അവരുടെ സ്വന്തം വഴികളിലൂടെ നടക്കുന്നതിനും അവരുടേതായ ജീവിതം മെനഞ്ഞെടുക്കുന്നതിനും വേണ്ടിയാണ്. അവര്‍ ആ പ്രക്രിയയുടെ നാഴികക്കല്ലുകള്‍ മറികടക്കുമ്പോള്‍ അവരെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ നമ്മള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു.[/vc_column_text][vc_column_text]നമ്മുടെ കുട്ടികളെ മിടുക്കൻ നിനക്ക് നല്ല കഴിവുണ്ട് കീപ് ഇറ്റ് അപ്പ് എന്നൊക്കെ പറഞ്ഞു മറ്റുള്ളവർ പ്രശംസിക്കുന്നത് കേൾക്കാൻ ഏത് മാതാപിതാക്കൾക്കാണ് താല്പര്യമില്ലാത്തത്.കുട്ടികൾ നല്ല വ്യക്തികളെയും കഴിവുള്ളവരാണ് വളരുന്നതിന് മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. അവരെ ജീവിതമൂലങ്ങളും നല്ല ശീലങ്ങളും മനസ്സിലാക്കി വളർത്തണം. മുതിർന്നവരോടുള്ള ബഹുമാന പൂർണ്ണമായ നല്ല പെരുമാറ്റ രീതികളും സമപ്രായക്കാരോടും മറ്റുള്ളവരോടും എങ്ങനെ നല്ല രീതിയിൽ ഇടപഴുകണം എന്ന് ചൊല്ലി വളർത്തണം. ചെറിയ പ്രായം മുതൽ ഉത്തരവാദിത്വങ്ങൾ അറിഞ്ഞും അവ നല്ല രീതിയിൽ നടപ്പിലാക്കിയും വീട്ടിലെ ചുറ്റുപാടുകൾ കണ്ടറിഞ്ഞു അതുമായിഇണങ്ങി ചേർന്ന് വേണം നമ്മുടെ കുട്ടികൾ വളരാൻ. ”ചൊട്ടയിലെ ശീലം ചുടലവരെ” എന്നാണല്ലോ ചൊല്ല്. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ ശീലിക്കുന്നതൊന്നും കുട്ടികൾ മറന്നു പോവില്ല.

നല്ല ശീലങ്ങൾക്ക് ഒപ്പം തന്നെ നല്ല ആരോഗ്യമുള്ളവരായിക്കൂടി നമ്മുടെ കുട്ടികൾ വളരണം. അതിനു വേണ്ടത് അവരുടെ ഭക്ഷണ ക്രമങ്ങളിലും ഭക്ഷണ രീതികളിലും ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുക എന്നതാണ്. ഇതിനായി ജങ്ക് ഫുഡ്സ് കുട്ടികൾക്ക് നൽകാതെ നല്ല ഭക്ഷണം വീട്ടിൽ തന്നെ വെച്ചുണ്ടാക്കി കുട്ടികൾക്ക് നൽകുക. ഇത് അവരുടെ ആരോഗ്യത്തെയും ബുദ്ധിയെയും പരിപോഷിപ്പുക മാത്രമേ ചെയ്യൂ. നമ്മുക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താൻ ശ്രമിക്കുക. ഈ പച്ചക്കറികൾ കൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്തു കുട്ടികൾക്ക് നൽകൂ.

ജനിക്കു വീണ് മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളുടെ കൈകളിൽ പോലും ഇന്ന് ഇപ്പോൾ ടാബും  സ്മാർട്ട് ഫോണുകളും ആണ്. ഇതിന്ന് ഇനിയും അനുവദിച്ചുകൂടാ. കുട്ടികൾ കളിച്ചുവളരട്ടേ. അവരുടേതായ രീതിയിലും കാഴ്ചപ്പാടുകളിലും അവർ വളരട്ടെ. വിഡ്ഢിപ്പെട്ടിട്ടികൾക്കു മുൻപിൽ സമയം കൊല്ലാതെ അവരുടേതായ കഴിവുകൾ അവർ കണ്ടെത്തട്ടെ. അവർ അവരായി വളരട്ടെ…[/vc_column_text][/vc_column][/vc_row][vc_row][vc_column][vc_column_text]

കുട്ടികൾ

 മാതാപിതാക്കളുടെ പ്രതീക്ഷകള്‍  കുട്ടികള്‍ പരീക്ഷയ്ക്ക് നേടുന്ന മാര്‍ക്കിനെക്കുറിച്ചും അവരുടെ വിദ്യാഭ്യാസ പ്രകടനത്തെക്കുറിച്ചും ഇവിടെ നിലനില്‍ക്കുന്ന കര്‍ക്കശമായ സാമൂഹ്യ നിയമങ്ങളുടെ പേരിലും ആയിരിക്കരുത് എന്നു മാത്രമേ ഇതിന് അര്‍ത്ഥമുള്ളു.
നമ്മുടെ കുട്ടികള്‍ ഏത് മേഖലയാണോ തെരഞ്ഞെടുക്കുന്നത് അതില്‍ അവര്‍ നടത്തുന്ന ഏറ്റവും മികച്ച പരിശ്രമത്തെ ചുറ്റിയായിരിക്കണം നമ്മുടെ പ്രതീക്ഷകള്‍; അവര്‍ അവരുടെ കഴിവിനനുസരിച്ചുള്ള ഏറ്റവും മികച്ച പഠനം നടത്തുന്നതിനെക്കുറിച്ച്,  കുട്ടികള്‍ക്ക് വിശ്വസിക്കാന്‍ സഹായകരമാകും വിധം നമ്മള്‍ മാതൃകയായിട്ടുള്ള, ജീവിത മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അവരുടെ ജീവിതത്തെക്കുറിച്ച്, നമ്മുടെ കുട്ടികള്‍ അവര്‍ക്കുള്ള സാധ്യതകളുടെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ശേഷിയിലേക്ക് ഉയരുന്ന തരത്തില്‍ അവരുടെ പരിമിതികളും അതിര്‍ത്തികളും മറികടക്കുന്നതിനെക്കുറിച്ച്, അവര്‍ ഏറ്റവും മികച്ച തരത്തില്‍ സാമൂഹ്യമായി ഒത്തിണങ്ങുന്നതിനെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുക, അവരുടെ വിശ്വാസങ്ങളില്‍ പ്രതീക്ഷയുണ്ടായിരിക്കുക, നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ അവരുടെ സ്വപ്നങ്ങളേയും അഭിലാഷങ്ങളേയും കുറിച്ച് പ്രതീക്ഷപുലര്‍ത്തുക.
അതിനാല്‍, നമ്മുടെ കുട്ടികള്‍ക്ക് എന്ത് നല്‍കാന്‍ നമുക്ക് കഴിയും? അവര്‍ എന്താണോ അത് മൂല്യവത്തും പ്രധാനപ്പെട്ടതുമാണ് എന്ന നമ്മുടെ അറിവും വിശ്വാസവും ആണ് നമ്മള്‍ അവള്‍ക്ക് നല്‍കേണ്ടത്. അതുപോലെ തന്നെ അവര്‍ക്ക് വളരാന്‍ നിരസിക്കലിന്‍റേയോ അംഗീകരിക്കാതിരിക്കലിന്‍റേയോ ഭീതിയില്ലാത്ത, സത്യസന്ധവും, ആധികാരികവും സുരക്ഷിതവും സുനിശ്ചിതവുമായ ഒരു സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ നമുക്കാകും.
മാതാപിതാക്കളെന്ന നിലയ്ക്ക് അവരില്‍ നിന്ന് തിരിച്ച് നമുക്ക് എന്ത് പ്രതീക്ഷിക്കാം? ഷാരോണ്‍ ഗുഡ്മാന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍- ” തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കണ്ടെത്തുന്നതിലേക്ക് നമ്മള്‍ കുട്ടികളെ നയിക്കുന്ന മഹത്തായ ഒരു സാഹസിക യാത്ര”-യില്‍ കുറഞ്ഞ് ഒന്നുമല്ല.
കൂടുതൽ അറിവുകൾക്കായി:

[/vc_column_text][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]