Categories

താരൻ ഇല്ലാതാക്കാൻ

താരൻ ഇല്ലാതാക്കാൻ

താരൻ ഇല്ലാതാക്കാൻ

താരൻ ഇന്ന് 90 % ആളുകൾക്കും ഉള്ളൊരു പ്രശ്നം ആണിത്. താരൻ മാറാൻ ഉള്ള വഴി തേടി നടക്കുന്നവർ ആണ് നമ്മളിൽ പലരും.താരൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഉപയോഗിക്കുന്ന വെള്ളവും, താമസിക്കുന്ന സ്ഥലത്തെ കാലാവസ്ഥ മാറ്റവുമൊക്ക ആകാം .

താരൻ രണ്ടുതരമുണ്ട്. എണ്ണമയമുള്ളതും അല്ലാത്തതും.

⭕(1) ശിരോചർമത്തിലെ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്നതാണ് എണ്ണമയമുള്ള താരൻ (gresay dandruff). ശിരോചർമത്തിലെ എണ്ണഗ്രന്ഥികൾ കൂടുതലായി എണ്ണ ഉല്പാദിപ്പിക്കുന്നു. അത് പിറ്റിറോസ്പോറം എന്ന പൂപ്പലുകൾ വളരാൻ സഹായിക്കുന്നു.

⭕(2) സോപ്പുകൾ, ഷാംപൂകൾ എന്നിവയുടെ അമിതോപയോഗം മൂലം ശിരോചർമം വരണ്ട് താരനുണ്ടാകാം. ഇതാണ് വരണ്ട താരൻ (dry dandruff).

⭕ചില വിറ്റാമിനുകളുടെ കുറവ് പ്രത്യേകിച്ച് ബി കോംപ്ലക്സ് വിറ്റാമിനുകളായ ബയോട്ടിൻ (biotin), പാന്റ്റോതനിക് ആസിഡ് (pantothenic acid), റിബോഫ്ലേവിൻ (riboflavin) എന്നിവയുടെ കുറവ് താരനു കാരണമായെന്നു വരാം.

പരിഹാരമാർഗങ്ങൾ 

1. തലയിൽ വിയർപ് അടിയാൻ അനുവദിക്കാതെ ഇരിക്കുക.അതിനായി ദിവസവും 2 നേരം കുളിക്കാൻ ശ്രദ്ധിക്കണം.

2. തലയോട്ടി എപ്പൊഴും വൃത്തിയാക്കി വെയ്ക്കുക.ഒഴുക്കുന്ന വെള്ളം ഉപയോഗിച്ച് തല കഴുകാൻ എപ്പോഴും ശ്രെമിക്കുക.

3.ആഴ്ചയിൽ ഒരിക്കലെങ്കിലും താളിയോ,പയറുപൊടിയോ ഉപയോഗിച്ച് തല വൃത്തിയായിട്ട് കഴുകുക.

4. സ്ഥിരമായി തലയിൽ ഷാംപൂ ,സോപ്പ് എന്നിവ ഇടുന്നത് ഒഴിവാക്കുക.അത് ശിരോചർമ്മം വരളാന് കാരണം ആകും.

5. സ്വന്തമായി ഉപയോഗിക്കുന്ന ചീപ്,തോർത്തു എന്നിവ വൃത്തിയായി സൂക്ഷിക്കുക. കഴിവതും അത് മറ്റുള്ളവരുമായി പങ്കിടാതെ ഇരിക്കുക.

6. ധാരാളം വെള്ളം കുടിയ്ക്കുക. 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം ദിവസവും കുടിക്കാൻ ശ്രദ്ധിക്കണം.

7. വിറ്റമിൻസ് അധികം അടങ്ങിയ നെല്ലിക്ക, നാരങ്ങാ മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രെദ്ധിക്കുക .

8. തലയിൽ അധികം കെമിക്കൽസ് അടങ്ങിയ ജൽസ് ഒന്നും പരീക്ഷിക്കാതെ ഇരിക്കുക.

9. ആഹാരത്തിൽ കൂടുതലായും പച്ചക്കറികളും ,പഴങ്ങളും,ധാന്യങ്ങളും, പയറു വർഗ്ഗങ്ങളും ഉൾപെടുത്തുക.

10. അധികം കെമിക്കൽസ് അടങ്ങിയ ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാതെ ഇരിക്കുക .

11. തലയോട്ടിയിൽ കറ്റാർവാഴ തേച്ചു പിടിപ്പിക്കുന്നത് തലയിൽ തണുപ്പ് നിലനിർത്താനും, തരാൻ മാറാനും സഹായിക്കും.

12. ആര്യവേപ്പില ചൂടാക്കി ആ വെള്ളം ഉപയോഗിച്ചു തല കഴുകിയാൽ തരാൻ മാറി കിട്ടും.

13. പേരയില ഇട്ടുള്ള വെള്ളം ഉപയോഗിച്ചു തല കഴുകുന്നതും നല്ലതാണ്. പേരയിലയിൽ അധികമായി വിറ്റാമിന് ബി അടങ്ങിയിട്ടുണ്ട്.അത് ശരീരത്തിലെ കോശങ്ങളെ പുനര്ജീവിപ്പിക്കാൻ സഹായിക്കും.

14.തലയിലെ എണ്ണമയം നീക്കംചെയ്യുക.എണ്ണ തേക്കുന്നത് തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയിൽ തേച്ച് നിൽക്കുന്നത് താരനുണ്ടാകാൻ ഇടയാക്കും. എണ്ണ തേച്ചതിന് ശേഷം ചെറുപയർ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും.

15. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.

16. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരമിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് ദിവസവും കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കും.

17. ചെറുപയര്‍ പൊടി മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് തലയിലെ അഴുക്കും താരനേയും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

18. കടുക് അരച്ച് തലയില്‍ തേച്ച് പുരട്ടി കുളിക്കുകയ ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

19. കേശസംരക്ഷണത്തിനും താരനെ പ്രതിരോധിക്കാനും താമര ഉത്തമമാണ്. താമരയില താളിയാക്കി തലയില്‍ തേക്കാവുന്നതാണ്.

20. ഉള്ളി നീര് മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഉള്ളിനീര് തലയില്‍ പുരട്ടി കഴുകുന്നത് താരനെ ഇല്ലാതാക്കും.

21. ഉലുവ അരച്ചതും തേക്കുന്നതും താരനെ പ്രതിരോധിക്കുന്നു. താരനെ ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉലുവ.

22.ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

23. വെന്തതേങ്ങാപ്പാലിൽ ആവണക്കെണ്ണ തേക്കുക. താരന്‍റെ വേരിളകും.

എഫക്റ്റീവ് ആയ ഒരു ഐറ്റം ആണ് ഹോട്ട് ഓയിൽ മസാജ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി കുറച്ചു നാരങ്ങാ നീര് മിക്സ്‌ ചെയ്ത് ആഴ്ചയിൽ മൂന്നാലു ദിവസം ഒന്ന്‌ പുരട്ടി നോക്കൂ. താരൻ പമ്പ കടക്കും.

ഇനി ഇതിനൊന്നും മിനക്കെടാൻ വയ്യെങ്കിൽ anti dandruff ലോഷൻസും ഷാംപൂവും ഒക്കെ കിട്ടും മെഡിക്കൽ സ്റ്റോറിൽ. അത് പക്ഷെ ഒരു dermatologist നെ കണ്ടിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്.

 

Read : അലർജി

മുടികൊഴിച്ചിൽ

വയറിന്റെ അസ്വസ്ഥത

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Devarsh

👍👍👍

Devarsh

Good 👍👍👍

Read also x

2
0
Would love your thoughts, please comment.x
()
x