Categories

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

പപ്പായ ഇല പോഷക സമ്പന്നമാണ്. എന്നാല്‍ ഇതേ കുറിച്ചു ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. പപ്പായ ഇലയിൽ വിറ്റാമിൻ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്‌നീഷ്യം, സോഡിയം മഗ്‌നീഷ്യം, അയൺ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി മലേറിയൽ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ പപ്പായ ഇല കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. കൂടാതെ ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്.

എന്നാല്‍ പപ്പായ ഇലയിൽ അടങ്ങിരിക്കുന്ന ചിമോപാപിൻ, പാപിൻ എന്നീ രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൂടാതെ ആസ്മ പോലുള്ള അസുഖങ്ങളെ പടിക്ക് പുറത്താക്കാനും പപ്പായ ഇലയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്.

മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പപ്പായയില നീര് ഒരു പ്രതിവിധിയാണ്. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായയില കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

മരുന്നുകൾ – ചില പൊതു അറിവുകൾ

പാഷൻ ഫ്രൂട്ട്

ചെറുപയർ ഒരുപിടി

വിളർച്ച

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x