Categories

മരുന്നുകൾ – ചില പൊതു അറിവുകൾ

മരുന്നുകൾ – ചില പൊതു അറിവുകൾ

മരുന്നുകൾ – ചില പൊതു അറിവുകൾ

✅ചില മരുന്നുകൾ, കൂടുതലും ആന്റിബയോ ട്ടിക്കുകൾ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തിയെടുക്കണമെന്ന്‌ ലേബലില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ടാകും.

✅ പഞ്ചസാരയോ, മധുരം പ്രദാനം ചെയ്യുന്ന മറ്റുരാസ പദാര്‍ത്ഥങ്ങളോ ഇത്തരം മരുന്നുകളിൽ ഉൽപ്പെടുത്തിയിട്ടുണ്ടാകും. വെള്ളം കൂടി ചേരുമ്പോള്‍ പൂപ്പല്‍ (fungus) പോലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വളരാന്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. അതുകൊണ്ട്‌ ഇപ്രകാരം കൂട്ടിക്കലര്‍ത്തി യെടുക്കുന്ന മരുന്നിന്റെ ഗുണവും വീര്യവും സ്ഥിരത (stability)യും പിന്നീട്‌ നാം കൈകാര്യം ചെയ്യുന്നതിനുസരിച്ചിരിക്കും.

✅ വെള്ളവുമായി കൂട്ടിക്കലര്‍ത്തും മുമ്പ്‌ മരുന്നടങ്ങിയിട്ടുള്ള കുപ്പി ഒന്നുരണ്ടുപ്രാവശ്യം തട്ടണം.മരുന്നുപൊടി കുപ്പിക്കുള്ളില്‍ നന്നായി അമര്‍ന്നിരിക്കുകയാണെങ്കില്‍ ഒന്ന്‌ ഇളക്കിയെടുക്കുന്നത്‌ വെള്ളം ചേര്‍ക്കുമ്പോള്‍ കൂടിക്കലരാന്‍ എളുപ്പമാകുന്നതിന്‌ വേണ്ടിയാണിത്‌. നന്നായി തിളപ്പിച്ചിട്ട്‌ വെള്ളം തണുത്തതിനുശേഷമേ മരുന്നുമായി കൂട്ടിക്കലര്‍ത്താവൂ.

✅ രണ്ടുപ്രാവശ്യമായി വേണം വെള്ളം കൂട്ടി ചേര്‍ക്കുവാന്‍; ഓരോ പ്രാവശ്യവും നന്നായി ഇളക്കി കൂട്ടിക്കലര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. ഈ മരുന്ന്‌ സൂക്ഷിച്ചുവയ്‌ക്കേണ്ട താപനിലയും ലേബലില്‍ പറഞ്ഞിട്ടുണ്ടാവും.

ഇനിയാണ്‌ എത്രനാള്‍ ഇവ ഉപയോഗിക്കാമെന്നുള്ള വളരെ പ്രധാനമായ നിര്‍ദ്ദേശം.

✅കുറുന്തോട്ടിക്ക്‌ വാതം വന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. അതുപോലെ മരുന്നിന്റെ ഗുണമേന്മ നഷ്‌ടപ്പെട്ടാല്‍ പ്രയോജനമില്ല. അന്തരീക്ഷത്തിലെ ചൂട്‌, ഈര്‍പ്പം, സാന്ദ്രത, തണുപ്പ്‌ മുതലായവ മരുന്നിനെ സ്വാധീനിക്കുന്നതിനാല്‍ അവ എങ്ങനെ സൂക്ഷിക്ക പ്പെടുന്നു എന്നത്‌ ഗുണമേന്മയെ സ്വാധീനിക്കുന്ന സംഗതിയാണ്‌.

✅തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഉപയോഗത്തിന്‌ തൊട്ടുമുമ്പ്‌ ദ്രവരൂപത്തിലാക്കുന്ന ഇത്തരം മരുന്നുകൾ 5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അതുകഴിഞ്ഞ്‌ അത്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. ചില ആന്റിബയോട്ടിക്കുകളുടെ ലേബലില്‍ കൂട്ടിക്കലര്‍ത്തിയെടുത്തതിന്‌ ശേഷം 7 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശമാവും ഉണ്ടാവുക.

✅അങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച്‌ വേണം ഈ രണ്ടാഴ്‌ചക്കാലം മരുന്നുകൾ സൂക്ഷിക്കേണ്ടത്‌. അത്‌ കഴിഞ്ഞ്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം.

✅ മരുന്ന്‌, കുപ്പിയില്‍ കുറച്ചുനേരം ഇരിക്കുമ്പോള്‍ മരുന്നിന്റ പ്രധാനരാസവസ്‌തു ഉള്‍പ്പെടെയുള്ള ചേരുവകള്‍ കുപ്പിയുടെ അടിയില്‍ ഊറിക്കൂടാനിടയാകും. നന്നായി കുലുക്കിയശേഷം ഉപയോഗിച്ചില്ലെങ്കില്‍ രോഗശമനത്തിന്‌ ആവശ്യമായ മരുന്ന്‌ ശരീരത്തിന്‌ ലഭിക്കില്ല. അതുകൊണ്ട്‌ കുലുക്കിയതിനുശേഷമേ മരുന്ന്‌ അളന്നെടുത്ത്‌ കൊടുക്കാവൂ.ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മരുന്ന് കഴിക്കുന്നതിനു കുറച്ചു മുൻപെടുത്തു വെളിയിൽ വച്ച് തണുപ്പ് പോയതിനു ശേഷം ഉപയോഗിക്കുക.

✅ദ്രവരൂപത്തിലുള്ള മരുന്നുകൾ പെട്ടെന്ന്‌ കേടാകുന്നവയാണ്‌. ഒരിക്കല്‍ തുറന്നുപയോഗിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ത്തിലുള്ള അപകടകാരികളായ സൂക്ഷ്‌മാണുക്കള്‍ കുപ്പിക്കുള്ളില്‍ കയറിക്കൂടാനിടയുണ്ട്‌. പഞ്ചസാരയും ജലാംശവും അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. മരുന്ന്‌ കുപ്പിയില്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസ രത്തില്‍ കുട്ടിക്ക്‌ അസുഖം വരുമ്പോള്‍ ഉപയോഗി ക്കാനായി സൂക്ഷിച്ചു വയ്‌ക്കരുത്‌; കൊടുക്കുകയുമരുത്‌.എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗികരുത്. എന്തെങ്കിലും രാസമാറ്റം നടന്നതിന്റെ ഫലമാകാം ഈ നിറമാറ്റം.

✅ ഓരോ മരുന്നും എങ്ങനെ സൂക്ഷിക്കണമെന്നും ലേബലില്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. അതിന്‍ പ്രകാരം സൂക്ഷിക്കുന്നില്ലെങ്കില്‍ കാലാവധിയ്‌ക്കു മുമ്പ്‌ തന്നെ അവയുടെ വീര്യം കുറഞ്ഞ്‌ പതുക്കെ പതുക്കെ രാസമാറ്റങ്ങള്‍ സംഭവിച്ച്‌ ഒടുവില്‍ വീര്യം മുഴുവനും തന്നെകുറഞ്ഞു ഉപയോഗശൂന്യമായിത്തീരും.

✅ മരുന്നുകൾ, ഗുളികയോ ക്യാപ്‌സൂളോ കഴിക്കുന്ന സമയത്ത്‌ കൂടെ ഉപയോഗിക്കുന്ന പാനീയങ്ങളുടെ താപനിലയും ശ്രദ്ധിക്കണം. കൂടിയ ചൂട്‌ മരുന്നുകളുടെ വിഘടനത്തെ ത്വരിതപ്പെടുത്തുകയും ഗുണം നഷ്‌ടപ്പെടാന്‍ ഇടയാകുകയും ചെയ്യും.
അടുക്കളയില്‍ പൊതുവെ ചൂട്‌ കൂടിയിരിക്കും; കുളിമുറിയില്‍ ഈര്‍പ്പം കൂടുതലും. ഈ ഭാഗങ്ങളില്‍ മരുന്ന്‌ സൂക്ഷിക്കരുത്‌.

✌ ഓയിന്റ്‌മെന്റ്‌സ്‌ (ointments) 30ഡിഗ്രി സെല്‍ഷ്യസ് ല്‍ താഴെ താപനിലയില്‍ മാത്രമെ സൂക്ഷിക്കാന്‍ പാടുള്ളു.

✌ ചില മരുന്നുകൾ 8 ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാണ്‌ സൂക്ഷിക്കേണ്ടത്‌.

✌ചിലവ 2ഡിഗ്രി സെല്‍ഷ്യസ്നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയിലും. ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മരുന്നുകടകള്‍ Air condition ചെയ്യണമെന്നും, Fridge നിര്‍ബന്ധമായും ഉണ്ടായിരിക്ക ണമെന്നും തടികൊണ്ടുള്ള അലമാരകള്‍ (ചില്ലുകൊണ്ടുള്ളതല്ല) ആക്കണമെന്നും ഒക്കെ നിര്‍ദ്ദേശിക്കുന്നത്‌.

മുകളില്‍പ്പറഞ്ഞവയെ സംബന്ധിച്ച്‌ ലേബലിലുള്ള നിര്‍ദ്ദേശങ്ങള്‍

1. Store in a cool place : 8ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില

2. Store in a cold place : 2ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില Fridge – ല്‍ ക്രമീകരിച്ചിരിക്കുന്ന താപനില യാണിത്‌.

3. Store in a dark place / protect from light : സൂര്യ പ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം

4. Do not freeze -freeze : ചെയ്‌താല്‍ ചില മരുന്നുകളുടെ രാസഘടനയില്‍ ത്തന്നെ മാറ്റം വന്ന്‌ ഉപയോഗശൂന്യമായിത്തീരും.

5. Not to be refrigerated – Vitamin A : പോലുള്ള സോഫ്‌റ്റ്‌ ജലാറ്റിന്‍ ക്യാപ്‌സൂള്‍സ്‌ (Soft gelatin capsules) ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍ പാടില്ല.

6. Store in a well closed, light resistant container : നന്നായി മുറുക്കി അടച്ച്‌ സൂര്യപ്രകാശം ഏല്‍ക്കാത്ത കുപ്പിയില്‍ സൂക്ഷിക്കണം.

7. Keep away from children – Iron tablets :  ഭംഗിയുള്ള മധുരത്തില്‍ പൊതിഞ്ഞ ഗുളികകള്‍ കുട്ടികള്‍ മിഠായിയാണെന്ന്‌ കരുതി നാമറിയാതെ, ധാരാളം എടുത്ത്‌ കഴിക്കുന്നത്‌ ‘മരുന്നു വിഷബാധയ്‌ക്ക്‌’ കാരണമാകും. അതുകൊണ്ട്‌ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ ഇവ സൂക്ഷിക്കണം.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

താരൻ ഇല്ലാതാക്കാൻ

പാഷൻ ഫ്രൂട്ട്

ചെറുപയർ ഒരുപിടി

വിളർച്ച

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x