Categories

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

മുരിങ്ങയില നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും സ്വന്തം കൈകള്‍ കൊണ്ട് നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്നും പറിച്ചെടുത്ത ശുദ്ധമായ ഇലകള്‍ കറിവെച്ചും തോരന്‍വെച്ചും പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.

ഇന്ന് ചിക്കനും ബര്‍ഗറുമാണ് എല്ലാവരുടെയും ഇഷ്ട വിഭവങ്ങള്‍. മുരിങ്ങയിലയുടെ രുചി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. ഇലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ കാണുന്നത് തന്നെ വെറുപ്പാണ് ചിലര്‍ക്ക്. എന്നാല്‍ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

മുരിങ്ങയില

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അത് കഴിച്ചുപോകും. ഒട്ടേറെ ഗുണങ്ങള്‍ മുരിങ്ങയിലകൽ നിങ്ങള്‍ക്ക് നല്‍കും. മുന്നൂറില്‍പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്.കുട്ടി വെജിറ്റബ്ൾസ് ഒന്നും കഴിക്കുന്നില്ല എന്നവിഷമത്തിലാണോ. ഇങ്ങു വാ ഒരടിപൊളി ഐഡിയ പറഞ്ഞു തരാം.

അപ്പൊ ഇത് എങ്ങനെയെങ്കിലും നമുക്കു കുട്ടികുറുമ്പന്റെ അകത്താക്കണ്ടേ ..അതിനു നമുക്ക് ചെറിയ ഒരു കലാപരിപാടി ചെയ്യാം ..😛

കേൾക്കുമ്പോൾ ആഹാ ഇതാണോ ഇത്ര വല്യ കാര്യം എന്ന് തോന്നിയേക്കാം ..നിങ്ങൾ ഒന്ന് ട്രൈ ചെയ്ത് നോക്ക് ..വർക്ക് ഔട്ട് ആയാൽ എനിക്ക് മുട്ടായി വാങ്ങിച്ചു തന്നാൽ മതി 🤗

♥അപ്പൊ തുടങ്യേക്കാം…♥

ആദ്യം കുറച്ചു മുരിങ്ങയില എടുത്ത് ഉണക്കണം ..അതിനായി വെയിലത്തൊന്നും ഇടേണ്ട ആവശ്യം പോലും വരുന്നില്ല ..വെറുതെ ഒരു മുറത്തിൽ ഇട്ട് റൂമിൽ വച് ഉണക്കിയാലും മതിയാകും ..രണ്ട് ദിവസം ഒക്കെ ധാരാളം …എന്നിട്ടിത് ഒരു മിക്സിയുടെ ബൗളിൽ ഇട്ട് നന്നായി പൊടിച്ചെടുക്കണം …

എന്നിട്ട് നമ്മുടെ വെജിറ്റബിൾ കഴിക്കാത്ത വികൃതിക്ക് ഇഷ്ടമുള്ള ഏതേലുമൊക്കെ ഐറ്റംസ് കാണുമല്ലോ ..ഓംലെറ്റ് ,നൂഡിൽസ് ഇതൊന്നും അല്ലെങ്കിൽ വെറും ചോറിൽ മിക്സ് ചെയ്താലും മതി …എല്ലാം കൂടി ഇന്ന് തന്നെ കഴിപ്പിക്കാം എന്ന് വച്ച് മൊത്തത്തിൽ തട്ടി ഇടേണ്ട …ടേസ്റ്റ് വച്ചു ചിലപ്പോ പിടി വീണേക്കും …അത് കൊണ്ട് ചെറിയ ക്വാണ്ടിറ്റി ഇട്ടാൽ മതി ആദ്യം .

കുട്ടികളെ മുരിങ്ങയില കഴിപ്പിക്കാൻ ദോശയോ, ഇഡ്ഡലിയോ, പുട്ടോ ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് കൂടി ചേർക്കാം. രുചിയ്ക്കൊപ്പം ആരോഗ്യവും ഏറും. ചപ്പാത്തി, കട്‌ലറ്റ് ഒക്കെ ഉണ്ടാക്കുമ്പോഴും ചേർക്കാം.

ഇനി ഇത് കഴിക്കുന്നത് കൊണ്ടുള്ള കുറച്ചു ഗുണങ്ങൾ കൂടി:

♦ധാതുക്കളുടെ കലവറ ♦

വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവ കൂടിയ തോതില്‍ മുരങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട് വിറ്റാമിന്‍എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുന്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയുടെ അക്ഷയപാത്രമാണ് മുരിങ്ങയില.മുരിങ്ങയിലയിൽ ധാരാളം ജീവകങ്ങളും ധാതുക്കളുമുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്ലേവിൻ, ജീവകം എ, മഗ്നീഷ്യം, മാംഗനീസ് എന്നിവയും ഉണ്ട്.

♦കണ്ണിന്♦

കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റാന്‍ മുരിങ്ങയുടെ ഇല കഴിച്ചാല്‍ മതി.കണ്ണിന്‍റെ കാഴ്ച ശക്തിക്ക് നല്ലതാണ്ഇതെന്ന്  പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്.

♦എല്ലിന്♦

എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ മുരിങ്ങയിലകൽ കഴിക്കാം. ഇരുമ്പ് സത്ത് കൂടിയ പച്ചക്കറിയാണിത്.പാലിലുളളതിന്റെ നാലിരട്ടി കാല്‍സ്യം മുരിങ്ങയിലയിലുണ്ട്. ഏത്തപ്പഴത്തില്‍ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്.

♦ഹൃദയത്തിന്♦

ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാകും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

♦നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നം♦

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയിലകൽ. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിന്‍ എയും മുരിങ്ങയിലയിലുണ്ട്.

♦ചര്‍മത്തിന്♦

ചര്‍മ സംരക്ഷണത്തിനും മുരിങ്ങ ഇല നല്ലതാണ്. ആയുര്‍വ്വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കാറുണ്ട്.

♦രക്തസമ്മര്‍ദ്ദം♦

മുരിങ്ങയിലയുടെ നീര് രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായകമാകും.

♦ബുദ്ധി ശക്തി♦

മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരം നിര്‍മിച്ചിരിക്കുന്നതു പ്രോട്ടീനുകള്‍ കൊണ്ടാണ്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും.

സാധാരണഗതിയില്‍ മുട്ട, പാല്‍, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍.

അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ എന്തു ചെയ്യും. അവര്‍ക്കു മുരിങ്ങയില കഴിക്കാം. ഇതില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്.തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്. മുരിങ്ങയില കാല്‍സ്യത്തിന്റെ കലവറയാണ്.

♦അതിസാരം♦

അതിസാരം ഇല്ലാതാക്കാന്‍ കഴിവുണ്ട് മുരിങ്ങയിലയ്ക്ക്. ഇത്തരം പ്രശ്‌നങ്ങള്‍ വരാതെ നോക്കും.

♦പനി, ജലദോഷം♦
.
ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ്
വിറ്റാമിന്‍ സി. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും
കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാല്‍ പ്രതിരോധവും ഭദ്രം.

♦പല്ലിന്♦

കാത്സ്യം കൂടിയ തോതില്‍ അടങ്ങിയ മുരിങ്ങയില കഴിക്കുന്നതിലൂടെ പല്ലുകള്‍ക്ക് ശക്തി ലഭിക്കുന്നു.

♦വേദനകള്‍ക്ക്♦

മുരിങ്ങയിലയുടെ പേസ്റ്റ് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം.

♦ദഹനത്തിന്♦

മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്.

ഗുണങ്ങൾ :

♦മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

♦ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും.

♦ആർത്തവ വേദന അകറ്റാൻ മുരിങ്ങിയില നീര് സഹായിക്കും.

♦ഒരുപിടി മുരിങ്ങയില തോരൻ വച്ച് ദിവസവും കഴിച്ചാൽ മുലപ്പാൽ വർധിക്കും. മുരിങ്ങവേര് ഔഷധമായി ഉപയോഗിച്ചു വരുന്നു.

ഒരേ സമയം ഇലക്കറിയും പച്ചക്കറിയും ആയ മുരിങ്ങ വീട്ടിലുള്ളപ്പോൾ എന്തിനാണ് നമ്മൾ മറുനാട്ടിലെ വിഷക്കറികൾ വാങ്ങുന്നത് അല്ലേ?

അപ്പോൾ എല്ലാരും ട്രൈ ചെയ്തു നോക്കുമല്ലോ

Read :

കുട്ടികൾ രണ്ട് തരം

ടി ടി ഇൻജെക്ഷൻ

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments

[…] മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തി… […]

Read also x

1
0
Would love your thoughts, please comment.x
()
x