Categories

വാക്സിനേഷൻ

വാക്സിനേഷൻ

വാക്സിനേഷൻ – രോഗ പ്രതിരോധ കുത്തിവെപ്പുകൾ

💥 വാക്സിനേഷൻ അഥവാ പ്രധിരോധ കുത്തിവെപ്പുകൾ  എടുത്താൽ കുഞ്ഞിനു പനിയും മറ്റസുഖങ്ങളും വരില്ലേ?❓

 

ശരിയാണ്. ചെറിയ പനി, വേദന, കരച്ചിൽ എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ കുത്തിവെപ്പ് മൂലം നാം തടയുന്ന അസുഖങ്ങൾ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ നിസ്സാരം. മാത്രവുമല്ല പാരസെറ്റമോൾ  ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ ലഘൂകരിയ്ക്കാൻ പറ്റുകയും ചെയ്യും.

💥എന്തുകൊണ്ടാണ്‌ വാക്സിനേഷൻ  നല്‍കുന്നതിന്‌ പ്രായപരിധി നിര്‍ണയിക്കുന്നത്‌?❓

💥പല അമ്മമാരുടെ ഉള്ളിലും ഇങ്ങനെയൊരു സംശയം തോന്നിയേക്കാം. വില്ലന്‍ ചുമ, ക്ഷയം, പോളിയോ തുടങ്ങിയ രോഗങ്ങള്‍ ചെറിയ പ്രായത്തിലെ കുഞ്ഞുങ്ങളെ ബാധിക്കാം. എന്നാല്‍ ടൈഫോയിഡ്‌ പോലുള്ള രോഗങ്ങള്‍ പ്രായം കൂടുന്നതനുസരിച്ചാണ്‌ പിടിപ്പെടുന്നത്‌. ഓരോ കാലഘട്ടത്തിലും കുട്ടികളെ രോഗങ്ങളില്‍നിന്ന്‌ അകറ്റിനിര്‍ത്താനാണ്‌ പ്രതിരോധ മരുന്നുകള്‍ക്ക്‌ സമയക്രമം രൂപപ്പെടുത്തിയിരിക്കുന്നത്‌.

💥ഒരേ വാക്സിൻ വീണ്ടും വീണ്ടും നൽകുന്നത്‌ എന്തിന് ?❓

✅ചില വാക്‌സിനുകള്‍ ഒന്നിലധികം ആവര്‍ത്തി നല്‍കണം‌. ഒരു ഡോസ്‌ നല്‍കുന്നതിലൂടെ രോഗപ്രതിരോധത്തിന്‌ ആവശ്യമായത്ര അളവില്‍ ആന്റിബോഡി ഉല്‌പാദിപ്പിക്കപ്പെടണമെന്നില്ല. അതിനാലാണ്‌ വീണ്ടും വാക്‌സിന്‍ ആവര്‍ത്തിക്കേണ്ടിവരുന്നത്‌.

✅ചില വാക്‌സിനുകള്‍ മൂന്ന്‌ ആവര്‍ത്തികളായി നല്‍കി പ്രതിരോധശക്‌തി വീണ്ടെടുത്താലും ബൂസ്‌റ്റര്‍ ഡോസ്‌ നല്‍കി വീണ്ടും ശക്‌തിപ്പെടുത്തേണ്ടതായും വരാം. ഒരു വര്‍ഷമോ അതില്‍കൂടുതലോ ഇടവേളകളിലാണ്‌ ബൂസ്‌റ്റര്‍ ഡോസ്‌ നല്‍കുക. ഇതിലൂടെ കുട്ടിക്ക്‌ തുടര്‍ച്ചയായ സംരക്ഷണം ലഭിക്കുന്നു.

💥കുഞ്ഞിന് 1 1/2 മാസം പ്രായമുള്ളപ്പോള്‍ പ്രതിരോധ മരുന്നുകള്‍ നല്‍കണമെന്ന് ഷെഡ്യൂള്‍ ശുപാര്‍ശ ചെയ്യുന്നു. പക്ഷേ കുഞ്ഞിന് വാക്സിനേഷൻ നല്‍കാന്‍ താമസിച്ചു പോയാല്‍ എന്തു സംഭവിക്കും?❓ അപ്പോഴും പ്രതിരോധ മരുന്ന് നല്‍കിത്തുടങ്ങാമോ ?❓

✅തീര്‍ച്ചയായും തുടങ്ങാം. കുഞ്ഞിന് താമസിച്ചാണ് വാക്സിനേഷൻ നല്‍കുന്നതെങ്കില്‍ പോലും, അപ്പോഴും കുഞ്ഞിന് എല്ലാ പ്രതിരോധ മരുന്നുകളും നല്‍കണം. രോഗപ്രതിരോധ മരുന്നുകള്‍ മാതൃകാപരമായി നല്‍കുന്നതിന്‍റെ ഷെഡ്യൂള്‍ പാലിക്കുന്നതാണ് ഉത്തമം. എങ്കില്‍ പോലും ഒരു ഘട്ടത്തിലും കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുന്നത് നിരസിക്കാന്‍ പാടില്ല.

💥 വാക്സിനേഷൻ വൈകിയാല്‍ എന്ത് ചെയ്യണം?❓

1. കുട്ടിക്ക്‌ യഥാസമയം പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടത്‌ നല്‍കാതിരിക്കരുത്‌. ഒരു ഡോക്‌ടറെ സമീപിച്ച്‌ മരുന്ന്‌ നല്‍കാന്‍ അനുയോജ്യമായ സമയക്രമം മനസിലാക്കണം.

2. ഒരു ഡോസ്‌ നല്‍കി അടുത്ത ഡോസ്‌ നല്‍കാന്‍ മറന്നുപോയാലും ആദ്യം മുതല്‍ ആവര്‍ത്തിക്കേണ്ടിവരും എന്നു കരുതിയിരിക്കരുത്‌. ഡോക്ടറോട് ചോദിച്ചു മനസിലാക്കുക.

3. വാക്സിൻ എടുത്തോ എന്ന് സംശയം ഉണ്ടെങ്കിലോ ചില അസുഖങ്ങൾക്കെതിരെ ഇപ്പോഴും പ്രതിരോധ ശക്തി ഉണ്ടോ എന്നറിയാൻ രക്തത്തിലെ ടൈറ്റർ (Titre) നോക്കിയാൽ മതി.

💥ബിസിജി വാക്സിന്‍ എന്തു കൊണ്ടാണ് ഇടതു കൈയിന്‍റെ മുകള്‍ ഭാഗത്തു മാത്രം നല്‍കുന്നത് ?❓

✅എല്ലാ പേര്‍ക്കും ഒരേ രീതിയില്‍ നല്‍കുന്നതിനും ഈ വാക്സിന്‍ എല്ലാ പേര്‍ക്കും നല്‍കിയിട്ടുണ്ടോ എന്ന് സര്‍‌വ്വേയര്‍മാര്‍ക്ക് പരിശോധിക്കുന്നതിനും വേണ്ടിയാണ് ഇത്.

✅ചോരക്കുഞ്ഞുങ്ങള്‍ക്ക് (1 മാസത്തില്‍ താഴെ പ്രായമുള്ള) ബിസിജിയുടെ 0.05 മില്ലി അളവ് നല്‍കുന്നത് എന്തിനാണ് ?

✅ചോരക്കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ ലോലമായതു കൊണ്ടാണ് ഇത്. 0.1 മില്ലി ചര്‍മ്മത്തിലൂടെ കുത്തി വച്ചാല്‍ അത് ചര്‍മ്മം പിളര്‍ന്നു പോകുന്നതിനോ ഉള്ളിലുള്ള കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനോ കാരണമാകും. അത് കുത്തിവച്ച ഭാഗം പഴുക്കുന്നതിനോ ആക്സിലറി ലിംഫ് നോഡുകള്‍ വലുതാകുന്നതിനോ കാരണമാകും.

💥എന്തു കൊണ്ടാണ് ബിസിജി ഒരു വയസ്സു വരെ മാത്രം നല്‍കുന്നത് ?❓

✅മിക്ക കുട്ടികള്‍ക്കും ഒരു വയസ്സാകുമ്പോഴേക്കും സ്വാഭാവികമായും ക്ലിനിക്കല്‍ ആയോ/ സബ്-ക്ലിനിക്കല്‍ ആയോ ക്ഷയരോഗാണുബാധ ഉണ്ടാകാം. ടിബി മെനിഞ്‌ചൈറ്റിസും മിലിയറി ഡിസീസും പോലെയുള്ള കുട്ടികളിലെ ക്ഷയരോഗാണുബാധയുടെ തീവ്രമായ രൂപങ്ങളില്‍ നിന്നും ഇതും സംരക്ഷണം നല്‍കും.

💥ബിസിജി നല്‍കിയ ശേഷം തഴമ്പുകള്‍ ദൃശ്യമാകുന്നില്ലെങ്കില്‍, കുട്ടിക്ക് വീണ്ടും വാക്സിന്‍ നല്‍കേണ്ടതുണ്ടോ ?❓

✅തഴമ്പില്ലെന്നു കരുതി കുട്ടിക്ക് വീണ്ടും വാക്സിന്‍ നല്‍കേണ്ടതില്ല

💥എന്തൊക്കെയാണ്വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ ?❓

വാക്സിനേഷൻ

✅വാക്‌സിനേഷൻ  നല്‍കിയ ശേഷം വളരെ അപൂര്‍വം കുട്ടികള്‍‌ക്കേ പാര്‍ശ്വഫലങ്ങള്‍ സംഭവിക്കാറുള്ളൂ. ഡിപിടി കുത്തിവയ്പിനു ശേഷം, കുത്തി വച്ച ഭാഗത്ത് കുഞ്ഞിന് വേദന അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ പനിയും ഉണ്ടാകാം. ഇത്തരം ചുറ്റുപാടുകളില്‍ കുഞ്ഞിന് പാരസെറ്റമോള്‍ നല്‍കാവുന്നതാണ്.

✅അഞ്ചാം പനിയുടെ കുത്തിവയ്പിനു ശേഷം അഞ്ചാം പനിയില്‍ പ്രകടമാകുന്നതു പോലെയുള്ള കുരുക്കള്‍ ദൃശ്യമായേക്കാം. ഇത് സാധാരണമാണ്. വളരെ അപൂവമായി, പ്രതിരോധ മരുന്ന് നല്‍കിക്കഴിഞ്ഞാലുടന്‍ കുട്ടികള്‍ക്ക് അലര്‍ജിക് പ്രതിപ്രവര്‍ത്തനങ്ങള്‍
ഉണ്ടായേക്കാം.

✅അതുപോലെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന പനിയോ ബോധക്ഷയമോ ഉണ്ടാവുകയാണെങ്കില്‍, ഒരു ഡോക്ടറെ ഉടന്‍ കാണണം. രോഗപ്രതിരോധ മരുന്നുകള്‍ നിങ്ങളുടെ കുഞ്ഞിന് നല്‍കുന്ന വ്യക്തികള്‍ക്ക് അലര്‍ജിപ്രതിപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. വളരെ പെട്ടെന്നു തന്നെ നിങ്ങളുടെ കുഞ്ഞിനെ ചികിത്സിക്കുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കും.

💥ചിലപ്പോള്‍ കൃത്യമായ മാസത്തില്‍ തന്നെ കുഞ്ഞുങ്ങളെ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ സാധിച്ചെന്നിരിക്കില്ല. അങ്ങനെയാണെങ്കില്‍, എല്ലാ കോഴ്സും ആവര്‍ത്തിക്കേണ്ടതുണ്‌ടോ ?❓

✅വേണ്ട. ഒരു ചെറിയ വ്യതിയാനമൊന്നും കാര്യമാക്കേണ്ടതില്ല. ഷെഡ്യൂള്‍ പ്രകാരംവാക്‌സിനേഷൻ നല്‍കുന്നതു തുടരുകയും കഴിയുന്നതും വേഗം പ്രസ്തുത കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുക. 1 ബിസിജി കുത്തിവയ്പ്, 3 ഡിപിടി കുത്തിവയ്പ്, 3 ഒപിവി ഡോസുകള്‍, 1 അഞ്ചാം പനിയുടെ കുത്തിവയ്പ് എന്നിവ നല്‍കിക്കഴിയുമ്പോള്‍ മാത്രമേ കുഞ്ഞ് പൂര്‍ണമായും സംരക്ഷണാവസ്ഥയില്‍ എത്തുകയുള്ളൂ. അതിനാല്‍ തന്നെ കൃത്യമായ സമയത്ത് കുഞ്ഞിന് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടത് വളരെ സുപ്രധാനമാണ്. അതു പോലെ തന്നെ എല്ലാ പ്രതിരോധ മരുന്നുകളും നല്‍കിയെന്നും ഉറപ്പാക്കണം.

💥കുഞ്ഞിന് വാക്‌സിനേഷൻ നല്‍കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടോ ?❓

✅കുഞ്ഞിന് ഉയര്‍ന്ന അളവില്‍ പനി ഉണ്ടെങ്കില്‍

✅മറ്റൊരു പ്രതിരോധ മരുന്നില്‍ കുഞ്ഞിന് പ്രതികൂല പ്രതിപ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കില്‍

✅മുട്ട കഴിക്കുമ്പോള്‍ കുഞ്ഞിന് തീവ്രമായ പ്രതികൂല പ്രതിപ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കില്‍

✅കുഞ്ഞിന് മുമ്പ് ചുഴലി രോഗം (ഫിറ്റ്സ്) ഉണ്ടായിട്ടുണ്ടെങ്കില്‍ (മുമ്പ് ചുഴലി രോഗം ഉണ്ടായിട്ടുള്ള കുട്ടികള്‍ക്ക് കൃത്യമായ ഉപദേശത്തോടെ രോഗപ്രതിരോധ മരുന്നുകള്‍ നല്‍കാവുന്നതാണ്)

✅മുമ്പോ ഇപ്പോഴോ അര്‍ബുദത്തിന് ചികിത്സ നല്‍കുകയോ നല്‍കിക്കൊണ്ടിരിക്കുകയോ ആണെങ്കില്‍

✅രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗങ്ങള്‍ കുഞ്ഞിന് ഉണ്ടെങ്കില്‍. ഉദാ., എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്സ്

✅രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന എതെങ്കിലും മരുന്നുകള്‍ കുഞ്ഞ് ഉപയോഗിക്കുന്നുണ്‌ടെങ്കില്‍, ഉദാഹരണം, ഇമ്യൂണോസപ്രസന്‍റ് (അവയവം മാറ്റിവയ്ക്കലിനു ശേഷം അല്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ക്കു ശേഷം നല്‍കുന്നത്)
അല്ലെങ്കില്‍ ഉയര്‍ന്ന ഡോസിലുള്ള സ്റ്റിറോയിഡുകള്‍

💥ഈ വാക്സിനുകള്‍ സുരക്ഷിതമാണെന്ന് എങ്ങനെ നമുക്ക് അറിയാന്‍ കഴിയും ?❓

✅എല്ലാ മരുന്നുകളേയും പോലെ വാക്സിനുകളും സുരക്ഷിതമാണോ എന്ന് സമഗ്രവും കര്‍ക്കശവുമായ പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ട്. സുരക്ഷിതമാണെന്നു കണ്ടതിനു ശേഷം മാത്രമേ ഇവ പൊതു വാക്സിനേഷന്‍ പദ്ധതികളില്‍ ഉള്‍‌പ്പെടുത്തുകയുള്ളൂ. ഉള്‍‌പ്പെത്തിക്കഴിഞ്ഞാല്‍ പോലും ഓരോ വാക്സിനും തുടര്‍ച്ചയായി പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയും ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഒരു വാക്സിന്‍ സുരക്ഷിതമല്ലെന്ന് കാണുകയാണെങ്കില്‍ അവ ഉപയോഗിക്കുകയില്ല.

💥എത്ര വയസ്സു വരെ കുട്ടിക്ക് ഒ പി വി നല്‍കാം ?❓

✅5 വയസ്സു വരെ കുട്ടിക്ക് ഒപിവി നല്‍കാം.

💥ഡിപിടി ബൂസ്റ്റര്‍ ഡോസിനോടൊപ്പം ഒപിവിയും വിറ്റാമിന്‍ എയും നല്‍കാമോ ?❓

✅നല്‍കാം.

💥ഒപിവി നല്‍കിക്കഴിഞ്ഞ ഉടന്‍ കുഞ്ഞിന് മുലയൂട്ടാമോ ?❓

✅നല്‍കാം.

💥നിശ്ചിത സമയപ്രകാരം ഒരു കുട്ടിക്ക് ഡിപിടി1, 2, 3-ഉം ഒപിവി 1, 2, 3-ഉം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എത്ര വയസ്സിനുള്ളില്‍ കുട്ടിക്ക് ഈ വാക്സിനുകള്‍ നല്‍കാം ?❓

✅ഡിപിടി വാക്സിന്‍ 2 വയസ്സു വരെയും ഒപിവി 5 വയസ്സു വരെയും നല്‍കാം. കുട്ടിക്ക് മുമ്പ് ഒരു ഡോസ് നല്‍കുകയും തുടര്‍ന്ന് നല്‍കാതിരിക്കുകയുമാണെങ്കില്‍, അത് ആദ്യം മുതല്‍ പുനരാരംഭിക്കരുത്. പകരം പ്രസ്തുത ക്രമത്തിലെ ബാക്കിയുള്ള ഡോസുകള്‍ പൂര്‍ത്തിയാക്കുക.

💥ഒരു വാക്സിനും ലഭിക്കാതെ ഒരു കുട്ടി 2-നും 5-നും ഇടയ്ക്കുള്ള പ്രായവിഭാഗത്തില്‍ എത്തുകയാണെങ്കില്‍, ഏത് വാക്സിന്‍ ആ കുട്ടിക്ക് നല്‍കാം ?❓

✅ഒരു വാക്സിനും ലഭിക്കാതെ ഒരു കുട്ടി 2-നും 5-നും ഇടയ്ക്കുള്ള പ്രായവിഭാഗത്തില്‍ എത്തുകയാണെങ്കില്‍, ഡിടിയുടെ രണ്ട് ഡോസുകളോടൊപ്പം ചുരുങ്ങിയയത് 4 ആഴ്ച (അല്ലെങ്കില്‍ ഒരു മാസം) ഇടവേളയില്‍ ഒപിവിയും നല്‍കാം. ഡിടിയുടെ ആദ്യ ഡോസിനോടൊപ്പം അഞ്ചാംപനിയുടെ ഒറ്റ ഡോസും നല്‍കേണ്ടതുണ്ട്.

💥ഡിപിടിയുടെ രണ്ട് ഡോസുകള്‍ക്കിടയില്‍ എന്തിനാണ് ചുരുങ്ങിയത് 4 ആഴ്ച ഇടവേള ?❓

✅രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കുറയുന്നത് ആ‍ന്‍റിബോഡി പ്രതികരണത്തിലും സംരക്ഷണത്തിലും തടസ്സം സൃഷ്ടിച്ചേക്കാം.

💥എത്ര വയസ്സു വരെ ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍ നല്‍കാം ?❓

✅ദേശീയ രോഗപ്രതിരോധ ഷെഡ്യൂള്‍ പ്രകാരം, ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍റെ ഒന്നും രണ്ടും മൂന്നും ഡിപിടി ഡോസുകള്‍ ഒരു വയസ്സു വരെ നല്‍കാവുന്നതാണ്.

💥9 മാസം പ്രായമാകുന്നതിനു മുമ്പേ ഒരു കുട്ടിക്ക് അഞ്ചാം പനിയുടെ വാക്സിന്‍ നല്‍കുകയാണെങ്കില്‍, പിന്നീട് ആ വാക്സിന്‍ ആവര്‍ത്തിക്കേണ്ടതുണ്‌ടോ ?❓

✅ഉണ്ട്. അഞ്ചാം പനിയുടെ വാക്സിന്‍ നല്‍‌കേണ്ടതുണ്ട്. ദേശീയ രോഗപ്രതിരോധ കുത്തിവയ്പിന്‍റെ ഷെഡ്യൂള്‍ പ്രകാരം 9 മാസം പൂര്‍ത്തിയായിക്കഴിഞ്ഞ് 12 മാസം തികയുന്നതു വരെ അത് നല്‍‌കേണ്ടതുണ്ട്. അഞ്ചാം പനിക്ക് വാക്സിന്‍ നല്‍‌കേണ്ടതിന് ഉചിതമായ പ്രായത്തില്‍ അതു നല്‍കിയിട്ടില്ലെങ്കില്‍, 5 വയസ്സ് ആകുന്നതു വരെ അത് നല്‍കാവുന്നതാണ്.i

💥വിറ്റാമിന്‍ എയുടെ എത്ര പ്രോഫൈലാക്റ്റിക് ഡോസുകള്‍, എത്ര വയസ്സും വരെ നല്‍കണം ?❓

✅വിറ്റാമിന്‍ എയുടെ മൊത്തം 9 പ്രോഫൈലാക്റ്റിക് ഡോസുകള്‍ നല്‍കണം. 5 വയസ്സു വരെയാണ് അത് നല്‍കേണ്ടത്.

💥വിറ്റാമിന്‍ എയുടെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ എത്രയായിരിക്കണം ?❓

✅വിറ്റാമിന്‍ എയുടെ ഏത് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകളും 6 മാസമായിരിക്കണം.

💥എപ്രകാരമായിരിക്കണം വിറ്റാമിന്‍ എ സിറപ്പ് നല്‍കേണ്ടത് ?❓

✅ഓരോ കുപ്പിയോടും ഒപ്പം നല്‍കുന്ന സ്പൂണ്‍/ ഡിസ്‌പെന്‍സര്‍ ഉപയോഗിച്ചു മാത്രമായിരിക്കണം വിറ്റാമിന്‍ എ സിറപ്പ് നല്‍‌കേണ്ടത്. സ്പൂണിന്‍റെ പകുതിയിലെ അടയാളം സൂചിപ്പിക്കുന്നത് വിറ്റാമിന്‍ 100,000 ഐ യു എന്നാണ്. സ്പൂണ്‍ നിറയെ ഉള്ള അളവ് സൂചിപ്പിക്കുന്നത് 200,000 ഐയു എന്നാണ്.

💥ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ എത്ര കാലം വരെ കുപ്പിയിലുള്ള വിറ്റാമിന്‍ എ ഉപയോഗിക്കാം ?❓

✅ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ 6-8 ആഴ്ചയ്ക്കുള്ളില്‍ കുപ്പിയിലുള്ള വിറ്റാമിന്‍ എ ഉപയോഗിക്കണം. തുറക്കുന്ന തീയതി കുപ്പിയില്‍ കുറിച്ചിടണം.

💥വിറ്റാമിന്‍ എ അപര്യാപ്തതയുടെ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് എന്ത് ചികിത്സ നല്‍കണം ?❓

✅രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ വിറ്റാമിന്‍ എയുടെ 200,000 ഐയു നല്‍കണം. തുടര്‍ന്ന് 1-4 ആഴ്ച കഴിഞ്ഞ് മറ്റൊരു 200,000 ഐയു നല്‍കണം.

💥വിറ്റാമിന്‍ എയുടെ ലായനിയുടെ തുറക്കാത്ത കുപ്പികള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?❓

✅നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ആയിരിക്കണം വിറ്റാമിന്‍ എ ലായനി സൂക്ഷിക്കേണ്ടത്. അത് കാലാവധി അവസാനിക്കുന്ന തീയതി വരെ ഉപയോഗിക്കാം.

💥വിറ്റാമിന്‍ എ സപ്ലിമെന്‍റേഷനു പുറമേ, വിറ്റാമിന്‍ എയുടെ അപര്യാപ്തത തടയാനുള്ള മറ്റ് നയ മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?❓

✅ഇനി പറയുന്നവയാണ് വിറ്റാമിന്‍ എയുടെ അപര്യാപ്തത തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍:

✅ജനിച്ച് ഒന്നു രണ്ട് ദിവസങ്ങള്‍ക്കുള്ളിലെ വിറ്റാമിന്‍ എ സമ്പന്നമായ മുലപ്പാല്‍ അടക്കമുള്ള മുലപ്പാലൂട്ടല്‍.
ഇരുണ്ട പച്ചിലകളുള്ള പച്ചക്കറികള്‍, മഞ്ഞയോ ഓറഞ്‌ചോ നിറത്തിലുള്ള പഴവര്‍ഗങ്ങള്‍, മത്തങ്ങ, കാരറ്റ്, പപ്പായ, മാങ്ങ, ഓറഞ്ച് എന്നിവയോടൊപ്പം ഭക്‌ഷ്യധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുലപ്പാലിന്‍റെ അഭാവത്തില്‍ കുഞ്ഞിന് നല്‍കാവുന്നതാണ്.

✅പാല്, വെണ്ണ, തൈര് കടഞ്ഞ വെണ്ണ, മുട്ട, കരള്‍ എന്നിങ്ങനെയുള്ളവ കഴിക്കല്‍.

💥പ്രതിരോധ കുത്തിവയ്പുകളേ എടുക്കാത്ത ഒരു കുട്ടിയെ 9-ആം മാസത്തില്‍ കൊണ്ടുവരികയാണെങ്കില്‍, ഒരേ ദിവസം തന്നെ നല്‍കേണ്ട എല്ലാ വാക്സിനുകളും നല്‍കാമോ ?❓

✅നല്‍കാം. ഒരേ ദിവസം തന്നെ നല്‍‌കേണ്ട എല്ലാ വാക്സിനുകളും നല്‍കാം. പക്ഷേ വ്യത്യസ്ത എഡി സിറിഞ്ചുകള്‍ ഉപയോഗിച്ചു കൊണ്ട് ശരീരത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിലായിരിക്കണം ഇത് നല്‍‌കേണ്ടത്. ഇതുവരെ പ്രതിരോധ കുത്തിവയ്പുകള്‍ ഒന്നും എടുക്കാത്ത 9 മാസം പ്രായമായ കുട്ടിക്ക് ഒരേ സമയം തന്നെ ബിസിജി, ഡിപിടി, ഹെപ്പാറ്റൈറ്റിസ് ബി, ഒപിവി, അഞ്ചാം പനിയുടെ വാക്സിനുകള്‍, വിറ്റാമിന്‍ എ എന്നിവ നല്‍കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്‍.

💥ഇതു വരെ പ്രതിരോധ കുത്തിവയ്പുകളേ എടുക്കാത്ത 1-2 വയസ്സ് പ്രായമുള്ള കുട്ടിക്ക് ഏത് വാക്സിനുകള്‍ നല്‍കണം ?❓

✅ഡിപിടി1, ഒപിവി-1, അഞ്ചാം പനിയുടെ വാക്സിന്‍, വിറ്റാമിന്‍ എ ലായനിയുടെ 2 മില്ലി എന്നിവയായിരിക്കണം കുട്ടിക്ക് നല്‍‌കേണ്ടത്. അതിനു ശേഷം 2 വയസ്സു വരെയുള്ള കാലാളവില്‍ ഒരു മാസത്തെ ഇടവേളയില്‍ ഡിപിടിയുടേയും ഒപിടിയുടേയും രണ്ടാമത്തേയും മൂന്നാമത്തേയും ഡോസുകള്‍ നല്‍കണം. ഒപിവി3/ഡിപിടി3 നല്‍കിക്കഴിഞ്ഞ് ചുരുങ്ങിയത് 6 മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാം.

Read : മുലപ്പാൽ ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x