Categories

വിരവിമുക്ത ദിനം

വിരവിമുക്ത ദിനം

വിരവിമുക്ത ദിനം

വിരവിമുക്ത ദിനം – ഫെബ്രുവരി 25. എല്ലാരും കുട്ടീസിനെയും കൊണ്ട് പോകണേ.

✅വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19 വരെ പ്രായമുള്ള 4,27,382 കുട്ടികള്‍ക്ക് ഫെബ്രുവരി 25-ന് വിര നശീകരണത്തിനുള്ള ഗുളിക നല്‍കും. ഫെബ്രുവരി 10ന് നടത്താനിരുന്ന പരിപാടി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

✅എല്ലാ സ്‌കൂളുകളിലും, കോളേജുകളിലും, അങ്കണവാടികളിലും ഗുളിക വിതരണമുണ്ടാകും. കോളേജുകളില്‍ ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കാണ് ഗുളിക നല്‍കുക. വിരയിളക്കുന്നതിന് സാധാരണ
നല്‍കിവരുന്ന ആല്‍ബന്‍ഡസോള്‍ ഗുളികയാണ് ഉപയോഗിക്കുന്നത്.

✅ഉച്ച ഭക്ഷണത്തിനു ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഇത് കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിരക്കെതിരെ ഗുളിക കഴിച്ചവരും 25ന് ഗുളിക കഴിക്കേണ്ടതാണ്.

✅926 സ്‌കൂളുകള്‍, 297 പ്രീ-പ്രൈമറി സ്‌കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേ കെയര്‍ സെന്ററുകള്‍, 24 കോളേജുകള്‍ എന്നിവയ്ക്ക് പുറമെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, എം.ആര്‍.എസ്, ബാലഭവന്‍, പോളിടെക്‌നിക്, ഐ.ടി.ഐ, പാരലല്‍ കോളേജുകള്‍ എന്നിവിടങ്ങളിലും ഗുളിക വിതരണം ചെയ്യും. അങ്കണവാടിയില്‍ പോകാത്തതും സ്വകാര്യ നഴ്‌സറികളില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് അങ്കണവാടികളില്‍ ഗുളിക നല്‍കും.

✅മണ്ണിലൂടെ ആഹാരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം ഗണ്യമായി ചോര്‍ത്തുന്നതുമൂലമുണ്ടാകുന്ന വിളര്‍ച്ച, വളര്‍ച്ച മുരടിപ്പ്, പ്രസരിപ്പില്ലായ്മ, അയണ്‍ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിരഗുളിക കഴിക്കുന്നത് സഹായകമാകും.

വിരമരുന്നിന് ഒപ്പം വയറിളക്കാൻ മരുന്ന് കൊടുക്കണോ?

നിലവിൽ സാധാരണയായി കൊടുക്കുന്ന വിരമരുന്നുകൾക്കൊപ്പം വയറിളക്കാൻ മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല.

വിര മരുന്ന് കൊടുക്കുമ്പോൾ മറ്റ് ആഹാരങ്ങൾ പതിവ് പോലെ കൊടുക്കാമോ?

കൊടുക്കാം.

എത്ര നാൾ കൂടുമ്പോൾ വിരമരുന്ന് കൊടുക്കാം?

ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത് കുട്ടികൾക്ക് ഒരു വയസ്സ് പ്രായമായാൽ ഓരോ ആറു മാസത്തെ ഇടവേളകളിലും വിരമരുന്ന് കൊടുക്കണം എന്നാണ്.

വീട്ടിലെ എല്ലാവരും ഒന്നിച്ച് വിരമരുന്ന് കഴിക്കേണ്ടതുണ്ടോ?

വിരബാധ പൂർണമായും മാറ്റാൻ കുടുംബത്തിലെ എല്ലാവരും ഒരേ സമയം വിര മരുന്ന് കഴിക്കുന്നതിലൂടെ സാധിക്കും.പ്രത്യേകിച്ച് വിരബാധയുടെ തോത് കനത്തതാവുമ്പോൾ ..

വിരബാധ തടയാൻ

✅തുറസ്സായ സ്ഥലത്തെ മലവിസർജനം ഒഴിവാക്കുക.

✅ഭക്ഷണത്തിന് മുമ്പും ശൗചകർമ്മം കഴിഞ്ഞും കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക.

✅ടോയ്ലറ്റ് കവറും പോട്ടിയും ദിവസേന നന്നായി കഴുകി വൃത്തിയാക്കുക.

✅പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിക്കുന്നുവെങ്കിൽ ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക.

✅നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.

✅അടിവസ്ത്രങ്ങളും പുതപ്പും മറ്റ് വസ്ത്രങ്ങളും നന്നായി കഴുകി വെയിലത്തുണക്കുക.

✅വിരബാധ കൂടുതലുള്ള കുട്ടികളുടെ അടിവസ്ത്രങ്ങളും ബെഡ്ഷീറ്റും ദിവസേന മാറ്റണം.

✅കിടക്കവിരികള്‍ കൃത്യമായി കഴുകി വെയിലത്തിട്ടു ഉണക്കണം. കൂടാതെ, കൃമിശല്യമുള്ള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ ഇട്ടു കഴുകുന്നതും വെയിലത്തിട്ടു ഉണക്കുന്നതും ഗുണം ചെയ്യും. അയഞ്ഞ ട്രൗസര്‍ ധരിപ്പിക്കാതെ അവരെ ഉറങ്ങാന്‍ സമ്മതിക്കരുത്.

 

Related Topic ;

പൊടിപ്പാൽ

പ്രസവം

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x